ADVERTISEMENT

ഇടയ്ക്കൊക്കെ ച്യൂയിങ് ഗം ചവയ്ക്കുന്ന ശീലം ഉണ്ടോ? അതു പോലെ മയൊണൈസ് ഇഷ്ടമുള്ള ആളാണോ നിങ്ങൾ? എങ്കിൽ ഇതു കൂടി അറിഞ്ഞോളൂ. ച്യൂയിങ്മ്മിലും മയൊണൈസിലും വൈറ്റ്നിങ് ഏജന്റായി േചർക്കുന്ന വസ്തുക്കൾ കുടൽ വീക്കത്തിനും വൻകുടലിലെയും മലാശയത്തിലെയും അർബുദത്തിനു കാരണമാകുമെന്ന് ഒരു പഠനം മുന്നറിയിപ്പ് നൽകുന്നു. ടൈറ്റാനിയം ഡയോക്സൈഡ് നാനോപാർട്ടിക്കിൾസ് അടങ്ങിയ ഫുഡ് അഡിറ്റീവ് ആയ E171 ആണ് രോഗകാരണമാകുന്നത്. ഏതാണ്ട് 900ലധികം ഭക്ഷണ പദാർത്ഥങ്ങളിൽ കൂടിയ അളവിൽ  E171 ഉപയോഗിക്കുന്നതായി കണ്ടു. 

ഉദരത്തിലെ ബാക്ടീരിയയെ ഇതു ബാധിക്കുകയും കുടൽ വീക്കത്തിനും മലാശയ അർബുദത്തിനും കാരണമാകുമെന്നും ഫ്രണ്ടിയേഴ്സ് ഇൻ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സിഡ്നി സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ വോജിക് കോനോവ്സികിയുടെ നേതൃത്വത്തിൽ ആണ് ഈ പഠനം നടത്തിയത്. ഭക്ഷണത്തിൽ ഉൾപ്പെട്ടിട്ടുള്ള ഘടകങ്ങൾ ആരോഗ്യത്തെ സ്വാധീനിക്കുമെന്നും ഫുഡ് അഡിറ്റീവുകളുടെ പങ്ക് മനസ്സിലാക്കണമെന്നും ഗവേഷകർ പറയുന്നു. കൃത്രിമ നിറങ്ങളും രുചികൂട്ടാൻ ചേർക്കുന്ന രാസവസ്തുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാകും ആരോഗ്യത്തിനു നല്ലത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com