ADVERTISEMENT

ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധ നല്‍കുന്നവര്‍ പോലും ചിലപ്പോള്‍ വിട്ടുപോകുന്നൊരു സംഭവമുണ്ട്. എന്താണെന്നോ ? നമ്മുടെ എല്ലിന്റെ ആരോഗ്യം. അറിയാതെ ദിവസവും ചെയ്യുന്ന ചില കാര്യങ്ങൾ മതിയാകും എല്ലിന്റെ ആരോഗ്യം കളയാന്‍. അത്തരം ചില പ്രവൃത്തികള്‍ അറിയാം.

സൂര്യപ്രകാശം 
കാത്സ്യം അബ്സോര്‍ബ്ബ് (ആഗിരണം എന്നാക്കിയാലോ?) ചെയ്തു നമ്മുടെ എല്ലുകള്‍ക്ക് കൂടുതല്‍ കരുത്തുനല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് വൈറ്റമിന്‍ ഡി. സൂര്യപ്രകാശത്തില്‍ നിന്നാണ് നമുക്ക് ഏറ്റവും കൂടുതല്‍ വൈറ്റമിന്‍ ഡി ലഭിക്കുക. അമ്പതുവയസ്സില്‍ താഴെയുള്ള ഒരാള്‍ക്ക് ദിവസവും  400 to 800 IU  വറ്റമിന്‍ ഡി ആവശ്യമാണ്. അമ്പതുവയസ്സില്‍ കൂടുതലുള്ള ഒരാള്‍ക്ക് 800 to 1,000 IU ആണ് ആവശ്യം. ഇത് ലഭിക്കാതെ വന്നാല്‍ എല്ലുകളുടെ ആരോഗ്യം ശോഷിക്കാം.

മടി 
വ്യായാമം ചെയ്യുന്നത് മസ്സില്‍ വരാന്‍ മാത്രമല്ല പകരം എല്ലുകള്‍ക്കും കൂടിയാണെന്ന് ഓര്‍ക്കുക. വെറുതെ ഒന്നും ചെയ്യാതെ ആഹാരം മാത്രം കഴിച്ചിരുന്നാല്‍ കാലം കഴിയുമ്പോള്‍ എല്ലുകള്‍ പിണങ്ങും. അതിനാല്‍ ലഘുവ്യായാമം എങ്കിലും ഇടയ്ക്ക് ചെയ്യുക.

പുകവലി 
ശ്വാസകോശം മാത്രമല്ല എല്ലിന്റെ ആരോഗ്യവും പുകവലി നശിപ്പിക്കും. ഒസ്റ്റിയോപൊറോസിസ് വരാന്‍ പുകവലി ഒരു കാരണമാണ്. 

മദ്യപാനം, സോഡ
ഇവ രണ്ടും എല്ലിനു നല്ലതല്ല. കാത്സ്യം ആഗിരണം ചെയ്യുന്നതു തടയാനും എല്ലിന്റെ ആരോഗ്യത്തിന് ആവശ്യമായ ഹോര്‍മോണ്‍ ഉല്‍പ്പാദനം കുറയ്ക്കാനും ഇവ രണ്ടും കാരണമാണ്.

ഡയറ്റ്
ശരിയല്ലാത്ത ഒരു ഡയറ്റ് കൊണ്ട് എല്ലിന്റെ ആരോഗ്യം നശിക്കാം. കാത്സ്യം കൂടിയ അളവില്‍ ലഭിക്കുന്ന പോഷകസമ്പന്നമായ ഒരു ഡയറ്റ് എപ്പോഴും പിന്തുടരുക.

ഭാരം 
ഭാരം കൂടിയാലും കുറഞ്ഞാലും എല്ലിനു നന്നല്ല. രണ്ടായാലും അത് എല്ലുകളെ ബലഹീനമാക്കിയേക്കാം.

ഉറക്കമില്ലായ്മ 
ഉറക്കം ഇല്ലാത്ത അവസ്ഥ പലപ്പോഴും ഒരു രോഗമാണ്. ഇത് ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെയും ബാധിക്കും. ഒപ്പം എല്ലിന്റെ ആരോഗ്യത്തെയും . അതിനാല്‍ ഇത്തരം പ്രശ്നം തോന്നിയാല്‍ ഡോക്ടറുടെ സഹായം തേടുക അത്യാവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com