ADVERTISEMENT

പുറമേ പൂര്‍ണരോഗ്യവാനാണ് എന്ന് തോന്നിക്കുന്ന പലര്‍ക്കും ശരിയായ ആരോഗ്യം ഉണ്ടാകണമെന്നില്ല എന്നതാണ് സത്യം. നമുക്ക് ചുറ്റും അങ്ങനെ പലരുമുണ്ട്. എന്നാല്‍ നമ്മള്‍ ആരോഗ്യവാനാണോ അല്ലയോ എന്നു സ്വയം കണ്ടെത്താൻ സാധിച്ചാലോ? ഇതാ അതിനു സഹായിക്കുന്ന നാല് സിംപിള്‍ ടെസ്റ്റുകള്‍.

ഒറ്റക്കാലില്‍ നില്‍ക്കാമോ
കേള്‍ക്കുമ്പോള്‍ ഇതെന്തു തമാശയെന്നു തോന്നാമെങ്കിലും ഒറ്റക്കാലില്‍ നീണ്ട നേരം നില്‍ക്കാന്‍ സാധിക്കുന്നത്‌ ഒരാളുടെ തലച്ചോറിന്റെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഒരുകാലില്‍ ശരീരത്തെ ബാലന്‍സ് ചെയ്തു നിര്‍ത്താന്‍ തലച്ചോറ് അല്‍പ്പം  പ്രവര്‍ത്തികണമെന്നു സാരം. 60  സെക്കന്റ്‌ നേരം ഒറ്റക്കാലില്‍ നില്‍ക്കാന്‍ സാധിച്ചാല്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യമുണ്ട് എന്നാണ് സൂചന. എന്നാല്‍ ഇരുപതുസെക്കന്റ്‌ പോലും സാധിച്ചില്ല എങ്കില്‍ സൂക്ഷിക്കുക.

ഒരു കസേരയില്‍ ഇരിക്കാം 
ഒരു കസേരയില്‍ ഇരുന്നിട്ട് ഒരു പത്തു വട്ടം എഴുനേല്‍ക്കുകയും ഇരിക്കുകയും ചെയ്തു നോക്കൂ. 21 സെക്കന്റ്‌ നേരമോ അതില്‍ കുറവോ ആണ് അതിനായി നിങ്ങള്‍ എടുത്തത്‌ എങ്കില്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യമുണ്ട്. എന്നാല്‍ കൂടുതല്‍ സമയം എടുക്കുന്നവര്‍ സൂക്ഷിക്കുക. മസ്സില്‍ സ്ട്രെങ്ങ്ത് കുറവും ശ്വാസകോശസംബന്ധമായ എന്തെങ്കിലും അസുഖങ്ങള്‍ക്കുള്ള സാധ്യതയും ഇത് കാണിക്കുന്നു. 

കാല്‍വിരലുകളില്‍ തൊടാം
തറയില്‍ നീണ്ടു നിവര്‍ന്നിരുന്നു കാലിലെ വിരലുകളില്‍ തൊടാന്‍ നോക്കൂ. അതിനു ഒട്ടും സാധിച്ചില്ലെങ്കില്‍ ഹൃദയസംബന്ധരോഗങ്ങളെ നിങ്ങള്‍ ഭയക്കണം. നോര്‍ത്ത് ടെക്സാസ് സര്‍വകലാശാലയില്‍ നടന്നൊരു പഠനം പറയുന്നത് ഫ്ലെക്സിബിള്‍ ആയ ശരീരം സൂചിപ്പിക്കുന്നത് ഫ്ലെക്സിബിള്‍ ആയ ഹൃദയധമനികളെ ആണത്രേ.

സ്റ്റെപ് കയറാം
ഒരു നാലു നില കെട്ടിടത്തിലേക്ക് വേഗത്തില്‍ ലിഫ്റ്റ്‌ ഉപയോഗിക്കാതെ സ്റ്റെപ് കയറി നോക്കൂ. ശ്വാസതടസ്സം ഇല്ലാതെ അത് നിങ്ങള്‍ക്ക് സാധിക്കുന്നെങ്കില്‍ ഭയക്കേണ്ട. അല്ലെങ്കില്‍ നിങ്ങള്‍ ഹൃദ്രോഗത്തെയും കാന്‍സര്‍ രോഗത്തെയും ഒരല്‍പം ഭയക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com