ഡോക്ടറെ കാണാനെത്തിയ ആൾ അവിടെ ഭക്ഷണശാല തുടങ്ങിയ കഥ

Rasheed
പി.പി.റഷീദ് (വീൽ ചെയറിൽ)
SHARE

പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടറെ കാണാനെത്തിയ ആൾ അവിടെ ഭിന്നശേഷിക്കാർക്കു വേണ്ടി ഭക്ഷണശാല തുടങ്ങിയ കഥ കേൾക്കാം, നിലമ്പൂർ മമ്പാട്ടു നിന്ന്. മമ്പാട് എംഇഎസ് കോളജിനു സമീപത്തെ ഭിന്നശേഷിക്കാരനായ പി.പി.റഷീദ്, ഡോക്ടറെ കാണാൻ ചെന്നപ്പോൾ 25 ഭിന്നശേഷിക്കാരും രണ്ടു സഹായികളും അവിടെയുണ്ട്.

ഫിസിയോതെറപ്പിക്കും സ്പീച്ച് തെറപ്പിക്കുമായി വന്നവരാണ്. ചുറ്റുവട്ടത്തൊന്നും ഹോട്ടലോ ചായക്കടയോ ഒന്നുമില്ല. രാവിലെ മുതൽ രോഗികളും ബന്ധുക്കളും കഷ്ടപ്പെടുകയാണ്.
മരുന്നുവാങ്ങി മടങ്ങിയ റഷീദ് വീട്ടിലെത്തും മുൻപേ മനസ്സിലൊരു കടയുണ്ടാക്കി. അതിന് ‘ശമനം’ എന്നു പേരിട്ടു. വൈകിയില്ല, ജനകീയ കൂട്ടായ്മയിൽ ആശുപത്രിയോടു ചേർന്ന് ഭക്ഷണവിതരണസ്ഥലം തുറന്നു. ഭിന്നശേഷിക്കാർ ചികിത്സയ്ക്കെത്തുന്ന വെള്ളിയാഴ്ചകളിൽ ‘ശമനം’ തുറക്കാൻ വീൽചെയറിൽ റഷീദുമെത്തും. 50 പേർക്കുള്ള ചായയും പലഹാരവും സൗജന്യമായി നൽകും.

‘ശമനത്തി’നു മുൻപിലെ ബാനർ ഇങ്ങനെ, ‘സഹജീവികളോടു കരുണ കാണിക്കാത്തവരെ ഉപമിക്കാൻ ദൈവം ഒരു നികൃഷ്ടജീവിയെയും സൃഷ്ടിച്ചിട്ടില്ല.’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA