sections
MORE

സ്ട്രെസ്സിനു പിന്നിലെ കാരണം അറിയാമോ?

stress
പ്രതീകാത്മക ചിത്രം
SHARE

ടെൻഷൻ, സ്ട്രെസ്സ്, ഡിപ്രഷന്‍ ഈ മൂന്നു വാക്കുകളാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതെന്നു തോന്നുന്നു. ഇതിൽ ഏതെങ്കിലും ഒരു വാക്ക് ആഴ്ചയിൽ ഒന്നെങ്കിലും പറയാത്തവർ അല്ലെങ്കിൽ അനുഭവിക്കാത്തവർ ചുരുക്കം. എന്താ കാരണമെന്നു ചോദിച്ചാൽ പലർക്കും വ്യക്തമായ ഉത്തരം പോലും പലപ്പോഴും പറയാൻ കഴിഞ്ഞെന്നു വരില്ല... എന്തൊക്കെയോ പ്രശ്നങ്ങൾ... ആകുലതകൾ....പിരിമുറുക്കം ഇങ്ങനെ പോരും ഉത്തരം. ഈ പിരിമുറുക്കം ഒരു പരിധിക്കു മുകളിലായാൽ അത് പ്രതികൂലമായി ബാധിക്കാൻ തുടങ്ങും. എന്തുകൊണ്ടാണ് ഈ പിരിമുറുക്കം ഉണ്ടാകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?

പ്രധാനമായും രണ്ടു കാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്. 1. പുറംലോകത്തു നിന്നുള്ള പ്രശ്നങ്ങൾ. 2. വ്യക്തിത്വത്തിലെ പോരായ്മകൾ.

നമുക്ക് നിരന്തരം ഇടപഴകേണ്ടി വരുന്ന മേലുദ്യോഗസ്ഥർ, ഏറെ പ്രയാസമുള്ള കോഴ്സുകൾക്കു ചേരുക, പ്രവാസജീവിതം ആരംഭിക്കുക തുടങ്ങി നാം ചെന്നുപെടുന്ന പല സാഹചര്യങ്ങളും പുറംലോകത്തു നിന്നുള്ള പ്രശ്നങ്ങൾക്ക് ഉദാഹരണങ്ങളാണ്. വിവാഹമോ ജോലിക്കയറ്റമോ പോലുള്ള സന്തോഷം ഉളവാക്കുന്നതെന്നു കരുതുന്ന ചില സന്ദർഭങ്ങളും പിരിമുറുക്കത്തിൽ കലാശിച്ചെന്നു വരാം.

പിരിമുറുക്കത്തിനു കാരണമാകുന്ന ഘടകങ്ങൾ യഥാർഥത്തിലുള്ളവ ആകണമെന്നില്ല. നാം വെറുതേ ചിന്തിച്ചോ സങ്കൽപ്പിച്ചോ കൂട്ടുന്ന കാര്യങ്ങളും ഇതിനു കാരണമാകാം. ഇതാണ് വ്യക്തിത്വത്തിലെ പോരായാമ കൊണ്ടുണ്ടാകുന്ന പിരിമുറുക്കത്തിനു കാരണം. 

ശ്രദ്ധിക്കാൻ
പിരിമുറുക്കം ആഴ്ചകൾ നീണ്ടാലോ നിത്യജീവിതത്തെ ബാധിക്കാൻ തുടങ്ങിയാലോ ഒരു സൈക്യാട്രിസ്റ്റിനെ സമീപിച്ച് വിഷാദം പോലുള്ള പ്രശ്നങ്ങളില്ലെന്ന് ഉറപ്പു വരുത്തണം. തീരെ ഉറക്കം കിട്ടാതിരിക്കുക, ആത്മഹത്യാചിന്ത തോന്നുക, മദ്യപാനമോ ലഹരി ഉപയോഗമോ അമിതമാകുക, അടിസ്ഥാനമില്ലാത്ത പേടിയോ സംശയമോ വച്ചു പുലർത്തുക, വയലന്റായി പെരുമാറുക എന്നിവയും ഗൗരവത്തിലെടുക്കേണ്ടതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA