ADVERTISEMENT

നമ്മള്‍ ഒട്ടും ശ്രദ്ധിക്കാത്ത അഞ്ചു വില്ലൻമാര്‍ വീടുകളില്‍ ആരോഗ്യത്തിനും ജീവനും ഭീഷണിയായുണ്ട് എന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? പലതരം ആരോഗ്യപ്രശ്നങ്ങള്‍ അവ നമുക്ക് ഉണ്ടാക്കുന്നുമുണ്ട്. അത്തരം ചില വസ്തുക്കളെ ഒന്നടുത്തറിയാം. ഒപ്പം അവയെ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്നു പുറത്താക്കുകയും ചെയ്യാം.

പ്ലാസ്റ്റിക് ഡപ്പകള്‍ - നമ്മുടെ വീടുകളില്‍ എവിടെ നോക്കിയാലും ഇവ കാണാം. ടിഫിന്‍ കൊണ്ടുപോകുന്നതിന് ഉള്‍പ്പടെ സകലതിനും നമ്മള്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന ഈ പാത്രങ്ങളില്‍ ' PC' എന്ന് മാര്‍ക്ക്‌ ചെയ്തിട്ടുണ്ടോ എന്നു ശ്രദ്ധിക്കുക.  polycarbonate എന്നാണ് ഇതിന്റെ മുഴുവന്‍ പേര്. ശ്വാസതടസ്സം, ഹൃദ്രോഗം , രക്തസമ്മര്‍ദം എന്നിവ വര്‍ധിപ്പിക്കുന്ന bisphenol A (BPA) എന്ന മാരകമായ കെമിക്കല്‍ ഇതിലുണ്ട്. അതുകൊണ്ട് കഴിവതും പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തി ഗ്ലാസ്സ് പാത്രങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുക.

എയര്‍ ഫ്രഷ്‌നര്‍ - വീട്ടിനുള്ളില്‍ വായൂവില്‍ സുഗന്ധം നിറയ്ക്കാന്‍ എയര്‍ ഫ്രഷ്‌നര്‍ അടിക്കുമ്പോള്‍ ഓര്‍ക്കുക, ഒരുപറ്റം മാരക കെമിക്കലുകളാണ് നിങ്ങള്‍ ശ്വസിക്കുന്ന വായുവിലേക്ക് അടിക്കുന്നതെന്ന്.  ഇവയുടെ സുഗന്ധം എത്ര നേരം നിലനില്‍ക്കുന്നുവോ അത്രയും കൂടിയ അളവില്‍ കെമിക്കല്‍ നിങ്ങളുടെ വീട്ടിനുള്ളിലുണ്ട്. 

പഴയ ടൂത്ത് ബ്രഷ് - ഒരേ ബ്രഷ് തന്നെ മാസങ്ങളോളം ഉപയോഗിക്കുന്നത് പോലെയൊരു മണ്ടത്തരമില്ല. പനിയോ മറ്റെന്തെങ്കിലും അസുഖങ്ങളോ വന്ന ശേഷം അന്ന് ഉപയോഗിച്ച അതേ ബ്രഷ്തന്നെ വീണ്ടും ഉപയോഗിക്കുന്നത് ദോഷകരമാണ്. അതുപോലെ ഒരിക്കല്‍ ഉപേക്ഷിച്ച ബ്രഷുകള്‍ വീട്ടിനുള്ളില്‍ എവിടെയും വയ്ക്കാതെ കളയാനും ശ്രദ്ധിക്കുക.

പഴയ തുണികള്‍ -  പുതിയ ഉടുപ്പുകള്‍ വാങ്ങുമ്പോള്‍ പഴയവ വീട്ടില്‍തന്നെ സൂക്ഷിക്കുക പതിവാണ്. കുറച്ചുകാലം കഴിഞ്ഞ് ഈ പഴയ വസ്ത്രം ഇടാൻ ഒന്നു ശ്രമിക്കുമ്പോൾ അത് ഫിറ്റ് ആയില്ലെങ്കിലോ? മാനസിക സമ്മർദം ഉണ്ടാകുക സ്വാഭാവികം. അതിനാൽ ആവശ്യമില്ലാത്ത തുണികള്‍ ഉപേക്ഷിക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ആണ് നല്ലത്. അലമാര നിറയെ ആവശ്യം ഉള്ളതും ഇല്ലാത്തതുമായ തുണികള്‍ സൂക്ഷിക്കാതെ ആവശ്യം ഉള്ളവ മാത്രം സൂക്ഷിക്കുക.

പ്ലാസ്റ്റിക് ചോപ്പര്‍ - പച്ചക്കറികള്‍ അരിയാന്‍ ചോപ്പര്‍ ഉപയോഗിക്കുന്നവരാണ് അധികവും. എന്നാല്‍ പ്ലാസ്റ്റിക് ചോപ്പര്‍ ഒട്ടും നന്നല്ല. ഓരോ വട്ടം പച്ചക്കറികള്‍ അറിയുമ്പോള്‍ അവയുടെ പുറത്തുവീഴുന്ന വരകള്‍ ശ്രദ്ധിച്ചു നോക്കൂ. ബാക്ടീരിയകള്‍ക്ക് കഴിയാന്‍ വേറെ ഇടം ഒന്നും ഇനിവേണ്ട. ഇത് ആരോഗ്യത്തിനു ദോഷം ചെയ്യും. എന്നാല്‍ തടിയുടെ ചോപ്പര്‍ താരതമേന്യ ഭേദമാണ്. തടിക്ക് പ്രകൃതിദത്തമായ ഒരു ആന്റിബയോടിക്ക് സ്വഭാവം ഉള്ളതാണ് ഇതിനു പിന്നിലെ കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com