ADVERTISEMENT

സമൂഹത്തിൽ ഒരു വിഭാഗം പേർ  വിഷാദരോഗത്തിന് അടിമകളാണെന്ന് നിങ്ങൾക്കറിയാമല്ലോ. വിഷാദം പോലെ മനസ്സിനെ ബാധിക്കുന്ന മറ്റൊരു അവസ്ഥയാണ് കുറ്റബോധം. സർവൈവൽ ഗിൽറ്റ് എന്നാണ് ആധുനിക മനശ്ശാസ്ത്രം ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. ഗുരുതരമായ പാപം ചെയ്തതുകൊണ്ടു തോന്നുന്ന കുറ്റബോധമല്ല ഇത്. മറിച്ച് മറ്റുള്ളവർക്ക് ഭാരമായി ജീവിക്കുന്നു എന്ന തോന്നലിൽനിന്നാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. സർവൈവേഴ്സിന് (ദുരന്തം അതിജീവിക്കുന്നവർക്ക്) ആണ് ഈ കുറ്റബോധം കൂടുതലായി കണ്ടുവരുന്നത്. ഉദാഹരണത്തിന് ഭാര്യയുടെ അല്ലെങ്കിൽ ഭർത്താവിന്റെ  മരണശേഷം അവശേഷിക്കുന്ന ജീവിത പങ്കാളിക്ക്, കാൻസർ പോലെയുള്ള ഗുരുതര രോഗം പിടിപെടുന്നവർക്ക്, മക്കളില്ലാത്ത ദമ്പതികൾക്ക് തുടങ്ങിയവർക്ക് അവരുടെ ജീവിതം മറ്റുള്ളവർക്ക് ഒരു ബാധ്യതയായി തോന്നുന്ന അവസ്ഥയാണ് സർവൈവൽ ഗിൽറ്റ്. 

∙ഇവർ മറ്റുള്ളവരിൽനിന്ന് പരമാവധി ഉൾവലിഞ്ഞ്, പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്ന് ഏതാണ്ട് ഒറ്റപ്പെട്ട ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും. ഓരോ ഓർമയിലും ഇവർ മരണത്തെ ആഗ്രഹിക്കുന്നുണ്ടാകും. കടുത്ത വിഷാദത്തിനും ഇവർ അടിമകൾ ആയിരിക്കും.

∙ഇങ്ങനെയുള്ളവരെ സഹായിക്കാൻ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സാധിക്കും. ആദ്യമായി മനസ്സിന്റെ അനാവശ്യമായ അന്യതാ ബോധം ഇല്ലാതാക്കുകയാണ് വേണ്ടത്. ഇതിന് കൗൺസിലിങ്, മെഡിറ്റേഷൻ എന്നിവ പ്രയോജനപ്പെടുത്താം.  

∙ജീവിതം മറ്റുള്ളവർക്ക് ബാധ്യതയെന്ന് അവർക്ക് തോന്നുന്ന വിധം സംസാരമോ പ്രവൃത്തിയോ മറ്റുള്ളവരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. അവശേഷിക്കുന്ന ജീവിതം ഭാരമല്ല അത് ആസ്വദിക്കാനുള്ളതാണെന്ന് പറഞ്ഞ് അവരെ ഒപ്പം ചേർത്തുപിടിക്കുക. 

∙അവരെ ഒറ്റയ്ക്കു ജീവിക്കാൻ വിടാതിരിക്കുക. മനസിൽ അനാവശ്യ ചിന്തകൾ ഇല്ലാതിരിക്കാൻ എന്തെങ്കിലും ചെറിയ വിനോദപ്രവർത്തനങ്ങളിലോ കായിക പ്രവർത്തനങ്ങളിലോ അവരെ ഏർപ്പെടുത്തുക. പൂന്തോട്ട നിർമാണം, പെയിന്റിങ് തുടങ്ങി ഇഷ്ടമുള്ള ഹോബികൾ ചെയ്യാൻ അനുവദിക്കുക. 

∙ഓർമിക്കുക. സർവൈവൽ ഗിൽറ്റ് തുടച്ചുനീക്കേണ്ടത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉത്തരവാദിത്വമാണ്. അല്ലെങ്കിൽ വൈകാതെ അവരെയും നിങ്ങൾക്ക് നഷ്ടമായേക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com