ADVERTISEMENT

നമ്മുടെ മനസ്സ് ഒരു വല്ലാത്ത സംഭവം തന്നെയാണ്. ചിലപ്പോൾ സന്തോഷം, ചിലപ്പോൾ ദേഷ്യം. അങ്ങനെ ഓരോ വികാരങ്ങൾ മാറിമറിഞ്ഞുകൊണ്ടേയിരിക്കും. എന്നാൽ ആധുനിക വൈദ്യശാസ്ത്രം മനസ്സിന്റെ സന്തോഷത്തിന്റെ രഹസ്യം കണ്ടെത്തിക്കഴിഞ്ഞു. സെറോട്ടോണിൻ എന്ന രാസഘടകമാണത്രേ മനസ്സിന്റെ വ്യാപാരങ്ങളെ നിയന്ത്രിക്കുന്നത്. ഇതിനെ ഡോക്ടർമാർ വിളിക്കുന്നത് ഹാപ്പി കെമിക്കൽ അഥവാ, സന്തോഷ രാസഘടകം എന്നാണ്. സെറോട്ടോണിൻ ഉൽപാദനം നടക്കുമ്പോഴാണ് മനസിൽ സന്തോഷം നിറയുന്നത്. സെറോട്ടോണിൻ ഉൽപാദനം കൂട്ടാൻ ചില നുറുങ്ങുവഴികൾ ഉണ്ട്.

∙ പോസിറ്റീവ് ആയ കാര്യങ്ങളെ കുറിച്ച് മാത്രം കുറേനേരം ചിന്തിച്ചുനോക്കൂ. അനാവശ്യചിന്തകളെ എല്ലാം പടിക്കുപുറത്താക്കി വേണം ഇത് ചെയ്യാൻ

∙ പ്രകാശത്തിന് മനസ്സിനെ സ്വാധീനിക്കാൻ സാധിക്കും. ഇരുണ്ട മുറിയിലും ഓഫിസിലും ആണോ നിങ്ങൾ കഴിച്ചുകൂട്ടുന്നത്? അവിടെ പ്രകാശം നിറച്ചുനോക്കൂ. ജനാലകൾ തുറന്നുവയ്ക്കൂ. മനസ്സിലേക്കു വെളിച്ചം കടന്നുവരട്ടെ.

∙ വ്യായാമത്തിന് സെറോട്ടോണിൻ ഉൽപാദനത്തെ ത്വരിതപ്പെടുത്താൻ സാധിക്കും. എല്ലാ ദിവസവും നിശ്ചിത സമയം വ്യായാമത്തിനായി നീക്കിവയ്ക്കൂ. അപ്പോഴറിയാം വ്യത്യാസം.

∙ മെഡിറ്റേഷൻ, പ്രാർഥന എന്നിവയിലൂടെ മനസ്സിനെ സാന്ത്വനപ്പെടുത്തുമ്പോൾ സെറോട്ടോണിൻ ഉൽപാദനം കൂടുമത്രേ. ഇങ്ങനെയുള്ളവരിൽ വിഷാദ രോഗസാധ്യത കുറയും.

∙ മനസ്സിന്റെ സന്തോഷം മാത്രമല്ല, നിങ്ങളുടെ ഓർമശക്തി, മറ്റുള്ളവരുമായുള്ള ഇടപെടൽ, സാമൂഹ്യമര്യാദകൾ പാലിക്കൽ എന്നിങ്ങനെ പലതിനെയും സെറോട്ടോണിൻ സ്വാധീക്കുന്നുണ്ട്.

∙സെറോട്ടോണിൻ ഉൽപാദനം വർധിപ്പിക്കാൻ ഡയറ്റിങ് നല്ലതാണ്. അമിത കൊഴുപ്പും കൃത്രിമ രുചിവർധക വസ്തുക്കളും അടങ്ങിയ ഭക്ഷണം പാടെ ഉപേക്ഷിച്ചാൽ തന്നെ വളരെ നല്ലത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com