ADVERTISEMENT

മധുരപാനീയങ്ങളായ സോഡയും ഫ്രൂട്ട് ജ്യൂസുകളും ചിലയിനം കാൻസറിനു കാരണമാകുമെന്നു പഠനം. ഈ അടുത്ത ദശകങ്ങളിൽ മധുരപാനീയങ്ങളുടെയും കാലറി കൂടിയ ബിവറേജിന്റെയും ഉപയോഗം വളരെ കൂടുതലാണ്. ഇത് പൊണ്ണത്തടിക്കും കാരണമാകും. കാൻസറിനും ഇത് തന്നെ കാരണമാകും. 

സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, ബവൽ കാൻസർ, സെർവിക്കൻ കാൻസർ മുതലായവയ്ക്ക് മധുരപാനീയങ്ങളുടെ ഉപയോഗവുമായി ബന്ധമുണ്ടോ എന്ന് ഫ്രാൻസിലെ ഒരു സംഘം ഗവേഷകർ പരിശോധിച്ചു. ശരാശരി 42 വയസ്സു പ്രായമുള്ള ഒരു ലക്ഷത്തോളം പേരിൽ ഒരു സർവ്വേ നടത്തി. ഇവരിൽ 79 ശതമാനവും സ്ത്രീകളായിരുന്നു. 

മധുരപാനീയങ്ങളുടെ ഉപയോഗത്തിൽ ദിവസം ഓരോ 100 ml വർധനവിനും അനുസരിച്ച് കാൻസർ സാധ്യത 18 ശതമാനം വർധിക്കുന്നതായും സ്തനാര്‍ബുദ സാധ്യത 22 ശതമാനം വർധിക്കുന്നതായും പഠനത്തിൽ കണ്ടു. 

പഞ്ചസാര ചേർത്ത മധുരപാനീയങ്ങൾക്കും പഴച്ചാറുകൾക്കും ഒരേ അപകടസാധ്യതയാണ്. ഫോളോ അപ്പ് പഠനത്തിൽ 2193 പേർക്ക് കാൻസർ ബാധിച്ചതായി കണ്ടു. ഈ പഠനം ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com