sections
MORE

ചായയെ കണ്ണുമടച്ച് അങ്ങ് വിശ്വസിക്കേണ്ട...

tea ingredients
SHARE

ചായ നമ്മള്‍ ഇന്ത്യക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. കോഫി പ്രിയരെക്കാള്‍ നമുക്കിടയില്‍ കൂടുതലുള്ളത് ചായപ്രിയര്‍ തന്നെയാണ്.  ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ചായ നമ്മുടെ പൂര്‍വികര്‍ ഉപയോഗിച്ചിരുന്നു എന്നാണ് വിശ്വാസം. ഇന്ന് ചായയുടെ പല രുചിഭേദങ്ങള്‍ ലഭ്യമാണ്. ചായയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നവരുമുണ്ട്. ദഹനം ശരിയാക്കാന്‍, തലവേദന ഒഴിവാക്കാന്‍, ടെന്‍ഷന്‍ കുറയ്ക്കാന്‍, ഉറക്കം ലഭിക്കാന്‍, സൗന്ദര്യം വര്‍ധിപ്പിക്കാന്‍  എന്നിങ്ങനെ പല ഗുണങ്ങളും അവകാശപ്പെടുന്ന ചായ ഉല്‍പ്പന്നങ്ങള്‍ ഇന്ന് വിപണിയിലുണ്ട്. 

എന്നാല്‍ ചായയില്‍ ഒളിഞ്ഞിരിക്കുന്ന ചില അപകടവശങ്ങളുമുണ്ട്. അതെന്തൊക്കെയാണെന്ന്ു കൂടി അറിയാം. അടുത്ത തവണ ചായ കുടിക്കുമ്പോള്‍ ഇതെല്ലാം കൂടി ഓര്‍ത്തുവച്ചേക്കൂ.

കീടനാശിനികള്‍ - തേയില തോട്ടങ്ങളില്‍ ഒട്ടും കീടനാശിനിപ്രയോഗമില്ലെന്നു കരുതുന്നുണ്ടെങ്കില്‍ ആ ധാരണ മാറ്റിയേക്കൂ. 'ഓര്‍ഗാനിക് ചായ ' എന്ന ലേബലില്‍ അല്ലാതെ വരുന്ന മിക്ക തേയിലപ്പൊടികളും കീടനാശിനി തെളിച്ച തേയിലയിലയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നതാണ്.  ഇത് ക്രമേണ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കാം. ഇതുമൂലം ടെന്‍ഷന്‍, ഉത്കണ്ഠ, സ്‌ട്രെസ്സ്, പ്രമേഹം, മുടികൊഴിച്ചില്‍, കാന്‍സര്‍, വന്ധ്യത, ഹൃദയമിടിപ്പില്‍ വ്യതിയാനം എന്നിങ്ങനെ പല പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.

ഫ്ലേവര്‍ - കൃത്രിമ ഫ്ലേവറുകള്‍ ചേര്‍ത്ത ചായ ഇന്ന് സുലഭമാണ്. എന്നാല്‍ ഇത് പ്രകൃതിദത്തമല്ല. അതുകൊണ്ടുതന്നെ ഇവ ഒഴിവാക്കുക. 

കാര്‍സിനോജന്‍- ചായയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇന്ന് വിപണിയില്‍ ലഭിക്കുന്ന പല തേയിലകളും വിപരീതഫലമാണ് നല്‍കുന്നത്. പേപ്പര്‍ ടീ ബാഗുകള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിനു നന്നല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ടീ ബാഗില്‍ അടങ്ങിയിരിക്കുന്ന കെമിക്കല്‍ ഉയര്‍ന്ന ചൂടിനു വിധേയമാകുമ്പോള്‍ അത് കാര്‍സിനോജനായി മാറുന്നു. ഇത് കാന്‍സര്‍ സാധ്യത കൂട്ടുന്നതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA