ADVERTISEMENT

നിങ്ങൾ ഒരു ദിവസം എത്ര മണിക്കൂർ ഉറങ്ങാറുണ്ട്? വീട്ടുപണിയും ഓഫിസിലെ ജോലിത്തിരക്കും കഴിഞ്ഞ് ഉറങ്ങാൻ ഏറെനേരമൊന്നും കിട്ടാത്തവരാണ് അമ്മമാർ. എത്ര മണിക്കൂർ ഉറങ്ങി എന്നല്ല എത്ര നന്നായി ഉറങ്ങി എന്നതാണ് പ്രധാനമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനെ ക്വാളിറ്റി സ്ലീപ് എന്നു പറയും. ഒരു ദിവസം ചുരുങ്ങിയത് അഞ്ചോ ആറോ മണിക്കൂർ എങ്കിലും ക്വാളിറ്റി സ്ലീപ് അത്യാവശ്യമാണ്. ഇതിന്ചില എളുപ്പവഴികൾ ഉണ്ട്. 

∙ ബാത്ത് തെറപ്പി: ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഇളംചൂടുവെള്ളത്തിൽ കുളിക്കാം. ശരീരത്തെ ഇത് പെട്ടെന്ന് റിലാക്സ്ഡ് ആക്കും. 

∙ സ്മെൽ തെറപ്പി: ഇഷ്ടമുള്ള സുഗന്ധം ഉറക്കമുറിയിൽ നിറച്ചുനോക്കൂ. മനസ്സ് പെട്ടെന്ന് ഫ്രഷ് ആകും. തീവ്രത കുറഞ്ഞ ഡിയോ മാത്രം ഉപയോഗിക്കുക

∙ ഡ്രസ് തെറപ്പി: ഇറുക്കമുള്ള വേഷങ്ങൾക്കു പകരം അയഞ്ഞ വേഷങ്ങളിലേക്കു മാറാം.ഉറക്കത്തിൽ ശരീരത്തിൽ രക്ത ചംക്രമണം ശരിയായി നടക്കാൻ വേണ്ടിയാണിത്.

∙ കളർ തെറപ്പി: ഉറങ്ങുന്ന മുറിയിൽ ഇളംനിറങ്ങളിലുള്ള പെയിന്റും ഇന്റീരിയർ വർക്കുകകളും മാത്രമേ പാടുള്ളൂ. തുറിച്ചുനോക്കുന്ന രൂപങ്ങൾ, ചിത്രങ്ങൾ, മുഖംമൂടികൾ എന്നിവ വയ്ക്കരുത്. 

∙ ലൈറ്റ് തെറപ്പി: മുറിയിൽ ഇരുട്ടിനേക്കാൾ നല്ലത് വളരെ നേരിയ പ്രകാശം അനുവദിക്കുന്നതാണ്. രാത്രി അത്യാവശ്യത്തിന് എഴുന്നേൽക്കേണ്ടി വന്നാലും ഇത് ഉപകരിക്കും. 

∙ സ്ലീപ് ആക്സസറീസ്: കിടക്കയുടെയും തലയിണയുടെയും മാർദവവും പുതപ്പിന്റെ പതുപതുപ്പും വരെ ഉറക്കത്തെ സ്വാധീനിക്കുന്നുണ്ട്. നടുവിന് അധികം ആയാസം നൽകാത്ത വിധം കിടക്കയാണ് തിരഞ്ഞെടുക്കേണ്ടത്

∙ ഈശ്വരപ്രാർഥനയോടെ ഉറങ്ങുന്നത് മനസ്സിന് സ്വസ്ഥത നൽകുമെങ്കിൽ അത് ശീലിക്കാവുന്നതാണ്. പങ്കാളിയുടെ സ്നേഹ സമീപ്യവും ഉറക്കത്തിന് കൂടുതൽ സന്തോഷം പകരും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com