ADVERTISEMENT

ജീവിതശൈലിയും ഡയറ്റും ആരോഗ്യപരിപാലനത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അവ ചിട്ടപ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ജീവിതശൈലീരോഗങ്ങള്‍ വരാതെ കാക്കാനും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയില്‍നിന്നു സംരക്ഷിക്കാനും ഫലപ്രദമായ ഡയറ്റ് കൊണ്ട് സാധിക്കുമെന്നു കരുതിപ്പോരുന്നു.

ഡയറ്ററി സപ്ലിമെന്റുകള്‍ ആരോഗ്യസംരക്ഷണത്തിനു സഹായിക്കുമെന്നാണ് പൊതുവേ ആളുകള്‍ കരുതുന്നത്. എന്നാല്‍ അടുത്തിടെ അമേരിക്കയില്‍ ബാള്‍ട്ടിമോറിലെ ജോണ്‍ ഹോപ്കിന്‍സ് സ്കൂള്‍ ഓഫ് മെഡിസിന്‍, വെസ്റ്റ് വിര്‍ജീനിയ സര്‍വകലാശാല, റോച്ചെസ്റ്റര്‍ മയോ ക്ലിനിക് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകർ ചേർന്നു നടത്തിയ ചില പഠനങ്ങള്‍ ഇതു തെറ്റാണെന്നു പറയുന്നു. ഗുണകരമെന്നു കരുതുന്ന പല ഡയറ്ററി സപ്ലിമെന്റുകളും ഹൃദയത്തെ സംരക്ഷിക്കുന്നില്ലെന്നും ചിലപ്പോള്‍ ഹൃദയത്തിനു കൂടുതല്‍ ദോഷം ചെയ്യാമെന്നും ഗവേഷകര്‍ പറയുന്നു.

സെലിനിയം, മൾട്ടിവൈറ്റ്മിന്‍, ഫോളിക് ആസിഡ്, അയണ്‍, ബീറ്റ കരോട്ടിന്‍, കാത്സ്യം പ്ലസ്, വൈറ്റമിന്‍ ഡി, ആന്റിഓക്സിഡന്റ്, വൈറ്റമിന്‍ എ, ബി കോംപ്ലക്സ്, ബി-3, ബി-6, സി, ഡി, ഇ തുടങ്ങിയ 16 തരം ന്യൂട്രിഷനല്‍ സപ്ലിമെന്റുകളും എട്ടു ഡയറ്ററി ഇന്റര്‍വെൻഷനുകളും ഇവര്‍ പഠനത്തിനായി നിരീക്ഷിച്ചു. 

എല്ലാ സപ്ലിമെന്റുകളും ഉദ്ദേശിച്ച ഫലം നല്‍കുന്നില്ലെന്നു പഠനത്തിൽ കണ്ടെത്തി. ഉദാഹരണത്തിന് ഉപ്പിന്റെ ഉപയോഗം കുറയ്ക്കുമ്പോള്‍ ബ്ലഡ്‌ പ്രഷര്‍ കുറയുന്നുണ്ട്.  omega-3 long-chain polyunsaturated fatty acids ഹൃദയത്തിന് സംരക്ഷണം നല്‍കുന്നുണ്ട്. ഫോളിക് ആസിഡ് കഴിക്കുന്നത്‌ സ്ട്രോക്ക് കുറയ്ക്കാനും സഹായിക്കും. അല്ലാതെ ഇവ കഴിക്കുന്നത്ു കൊണ്ട് അകാലമരണം, ഹൃദ്രോഗം എന്നിവ തടുക്കാന്‍ സാധിക്കില്ല എന്നു തന്നെയാണ് ഗവേഷകര്‍ പറയുന്നത്. കാൽസ്യം, വൈറ്റമിൻ ഡി സപ്ലിമെന്റുകള്‍ കഴിക്കുന്നവരില്‍ സ്ട്രോക്ക് സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com