ADVERTISEMENT

ഒറ്റയ്ക്കാണെന്നു തോന്നി സങ്കടപ്പെടാറുണ്ടോ എപ്പോഴെങ്കിലും. എങ്കിൽ വീട്ടിൽ ഒരു പട്ടിക്കുഞ്ഞിനെയോ പൂച്ചക്കുഞ്ഞിനെയോ വളർത്തിനോക്കൂ. അമേരിക്കയിലെ വലിയൊരു വിഭാഗം പേരും അവരുടെ ഏകാന്തതയ്ക്കു കൂട്ടായി അരുമ മൃഗങ്ങളെ ഓമനിച്ചു വളർത്തുന്നുണ്ടത്രേ. 

∙പുറംലോകവുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയാകാൻ ഇവയ്ക്ക് സാധിക്കും. എപ്പോഴും വീട്ടിനകത്ത് മടുത്തുചടഞ്ഞുകൂടിയിരിക്കാതെ ഇടയ്ക്ക് അവയെക്കൊണ്ട് പുറത്തിറങ്ങിനോക്കൂ. തനിച്ചല്ലെന്ന തോന്നൽ നിങ്ങൾക്കുണ്ടാകും.

∙ആശയവിനിമയത്തിന് ഭാഷ ഒരു തടസ്സമല്ലെന്ന് വളർത്തുമൃഗങ്ങൾ നിങ്ങളെ നിരന്തരം ഓർമിപ്പിക്കും. പരസ്പരം നന്നായി ആശയവിനിമയം നടത്തുന്നതിന് നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ മൂഡ് മാറ്റങ്ങളെപ്പോലും ഇവയ്ക്ക് തിരിച്ചറിയാൻ കഴിയുമത്രേ.

∙പങ്കുവയ്ക്കാൻ ആരുമില്ലെന്ന തോന്നലിൽനിന്നാണ് മനസ്സിൽ അന്യതാബോധം ഉണ്ടാകുന്നത്. വളർത്തുമൃഗങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ അവയ്ക്ക് ഭക്ഷണം കൊടുത്തും അവയ്ക്കായി സമയം നീക്കിവച്ചും ഒപ്പം ഒരാൾ ഉണ്ടെന്ന സുരക്ഷിതത്വബോധം നിങ്ങളുടെ മനസ്സിൽ നിറയും.

∙വളർത്തുമൃഗങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ പ്രയോജനങ്ങളെപ്പോലെ തന്നെ ദൂഷ്യങ്ങളും ഉണ്ട്. അവയെ കൃത്യമായി പരിപാലിക്കുകയും പ്രതിരോധ കുത്തിവയ്പുകൾ എടുക്കുകയും ചെയ്തില്ലെങ്കിൽ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. മൃഗങ്ങളുടെ നേർത്ത രോമങ്ങൾ ശ്വാസകോശ സംബന്ധമായ അലർജിക്കും കാരണമായേക്കാം. കൊച്ചുകുട്ടികൾ വീട്ടിലുണ്ടെങ്കിൽ അതീവ ജാഗ്രത വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com