ADVERTISEMENT

ഭക്ഷണം ബാക്കി വന്നാൽ അടുത്ത ദിവസത്തേക്കു മാറ്റിവയ്ക്കും. അതു ചൂടാക്കി കഴിച്ചാല്‍ പണിയും സമയവും ലാഭം. – ഇങ്ങനെ കരുതുന്ന ആളാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഇതു വായിക്കണം. ചൂടാക്കി വീണ്ടും ഉപയോഗിക്കരുതാത്ത ഭക്ഷണം ഏതൊക്കെ എന്നറിയേണ്ടേ.

1. മുട്ട – മുട്ട വേവിക്കാൻ കുറച്ചു സമയം മതി. എന്നാൽ ഇതുമൂലം ബാക്ടീരിയകൾ ഒന്നും നശിക്കുന്നില്ല. സാൽമൊണല്ല ബാക്ടീരിയ മുട്ടയിലുണ്ട്. പുഴുങ്ങിയ ശേഷം റൂം ടെമ്പറേച്ചറില്‍ എത്ര നേരം മുട്ട വയ്ക്കുന്നുവോ അത്രയും അപകടകരമായ അളവിൽ ബാക്ടീരിയ പെരുകുകയാണ് എന്നറിയാമോ. മുട്ട പാകം ചെയ്തശേഷം ഉടനെ കഴിക്കുന്നതാണ് നല്ലത്.

2. ബീറ്റ്റൂട്ട് – ബീറ്റ്റൂട്ടിലടങ്ങിയ നൈട്രിക് ഓക്സൈഡ് രക്തസമ്മർദം കുറയ്ക്കാന്‍ സഹായിക്കും. എന്നാൽ വേവിച്ച ബീറ്റ്റൂട്ട് വീണ്ടും ചൂടാക്കുമ്പോൾ നൈട്രേറ്റുകൾ നൈട്രൈറ്റുകൾ ആയും അവ നൈട്രോസാമിനുകൾ ആയും മാറുന്നു. ഇവ കാന്‍സറിനു കാരണമാകും. പതിവായി വീണ്ടും ചൂടാക്കി ബീറ്റ്റൂട്ട് ഉപയോഗിക്കുന്നത് കാൻസർ സാധ്യത കൂട്ടും എന്നോർക്കുക.

3. ഉരുളക്കിഴങ്ങ് – ഉരുളക്കിഴങ്ങ് വേവിച്ചശേഷം തണുക്കുമ്പോൾ അവയിൽ clostridium botulinum എന്ന ബാക്ടീരിയ പെരുകുന്നു. ഇതാണ് ബോട്ടുലിസം എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്. ഉരുളക്കിഴങ്ങും ഉണ്ടാക്കിയ ഉടനെ ഉപയോഗിക്കുന്നതാണ് നല്ലത്.

4. കോഴിയിറച്ചി – മുട്ട പോലെ തന്നെ ചിക്കനിലും സാൽമൊണല്ല ബാക്ടീരിയ ഉണ്ട്. സമയം വൈകുന്തോറും ഇവ പെരുകുന്നു. ഒരു തവണയിലധികം ഒരിക്കലും ചിക്കൻ ചൂടാക്കി ഉപയോഗിക്കരുത്.

5. എണ്ണപ്പലഹാരങ്ങൾ – എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ ഒരിക്കലും വീണ്ടും ചൂടാക്കരുത്. ഇത് എണ്ണയുടെ ഗുണങ്ങൾ നഷ്ടപ്പെടുത്തും. മാത്രമല്ല ഇവ പുകയിലൂടെ അപകടകാരികളായ വിഷപദാർഥങ്ങൾ പുറത്തു വിടുന്നു. ഇവ നിരവധി രോഗങ്ങൾക്ക് കാരണമാകും.

6. കടൽവിഭവങ്ങൾ – സീഫുഡ് ഉണ്ടാക്കി ഒരു മണിക്കൂറിനകം കഴിക്കണം. ഭക്ഷ്യവിഷബാധയ്ക്ക് സാധ്യത കൂടുതലുള്ള വിഭവങ്ങളാണിവ. ഒരിക്കലും ചൂടാക്കി ഉപയോഗിക്കുകയുമരുത്.

7. എണ്ണകൾ – ഫ്ലാക്സ് സീഡ് ഓയിൽ, ഒലിവ് ഓയിൽ, കനോല ഓയിൽ ഇവയെല്ലാം ഒമേഗ 3 ഫാറ്റും മറ്റ് അൺസാച്ചുറേറ്റഡ് ഫാറ്റുകളും അടങ്ങിയതാണ്. നിരവധി ആരോഗ്യഗുണങ്ങളും ഇവയ്ക്കുണ്ട്. എന്നാൽ ഒരിക്കലും ഇവ ചേർന്ന ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കരുത്. അവ സുരക്ഷിതമല്ല.

8. സ്പിനാച്ച് – ബീറ്റ്റൂട്ട് പോലെ സ്പിനാച്ചും നൈട്രേറ്റ് ധാരാളം അടങ്ങിയ ഒന്നാണ്. ഇലക്കറികൾ ചൂടാക്കുമ്പോൾ നൈട്രേറ്റുകൾ കാൻസിനോജനിക് (കാൻസറിനു കാരണമാകുന്ന) nitrosamines ആയി മാറുന്നു. ഇലക്കറികൾ വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com