ADVERTISEMENT

'അത്താഴം ദരിദ്രനെ ' പോലെ കഴിക്കണം എന്നാണല്ലോ... രാത്രി നേരത്ത് കൂടുതല്‍ ആഹാരം കഴിക്കുന്നത് ഭാരം കൂട്ടുമെന്നത് ശരിതന്നെ, വയര്‍ വിശന്നു പോയി കിടന്നതു കൊണ്ടു ഭാരം കുറയുമായിരിക്കാം. പക്ഷേ മറ്റു പല പ്രശ്നങ്ങള്‍ ഇതുമൂലം ഉണ്ടായേക്കാമെന്നു പഠനം. 

ഒഴിഞ്ഞ വയറുമായി കിടപ്പറയില്‍ എത്തുന്നതുമൂലം പലപ്പോഴും വിശപ്പ് കാരണം ഉറക്കം നഷ്ടമാകാന്‍ കാരണമാകാറുണ്ട്. 7 - 9 മണിക്കൂര്‍ നേരമാണ് ഒരാള്‍ക്ക് ആവശ്യത്തിനുള്ള ഉറക്കം വേണ്ടത്. എന്നാല്‍ വിശപ്പ് കാരണം ഉറക്കം പോയാലോ. ഇത് നിങ്ങളില്‍ സ്ട്രെസ് കൂട്ടും. ഫലമോ ? പലവിധ ആരോഗ്യപ്രശ്നങ്ങളും. 

ഉറക്കം ശരിയാകാതെ വന്നാല്‍ മൂഡ്‌ മാറ്റങ്ങള്‍ സ്വാഭാവികമാണ്. ശരീരത്തിന് ആവശ്യമായ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് ലഭിക്കുന്നത് സെറോടാണിൻ എന്ന ഹാപ്പി ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കാന്‍ കാരണമാകും. ഇത് ഉല്‍പ്പാദിപ്പിക്കുന്നത് കുറഞ്ഞാല്‍ മൂഡ്‌ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി തെളിഞ്ഞിട്ടുണ്ട്. അമിതമായ ഉല്‍കണ്ഠ, ക്ലിനിക്കല്‍ ഡിപ്രഷന്‍ എന്നിവ ഉള്ളവര്‍ ഒരിക്കലും ഒഴിഞ്ഞ വയറുമായി കിടക്കരുത്. അത് നിങ്ങളുടെ സംഘര്‍ഷം കൂട്ടുകയാണ് ചെയ്യുക .  

രാത്രി ഉറക്കം നഷ്ടമാകുന്നതു മാത്രമല്ല ചിലപ്പോള്‍ അത്താഴം ഒഴിവാക്കിയാല്‍ ഉണ്ടാകുക. അടുത്ത ദിവസം മുഴുവനുമുള്ള എനര്‍ജിതന്നെ ഇതുവഴി നഷ്ടമായേക്കാം. സ്ഥിരമായി ഇങ്ങനെ വിശന്ന് ഉറങ്ങുമ്പോള്‍ അത് ശരീരത്തിലെ മെറ്റബോളിക് റേറ്റ് കുറയ്ക്കും. ഫലമോ വണ്ണം കൂടും.  

അമിതമായി കഴിക്കാതെ ഉറങ്ങാന്‍ പോകുന്നതിനു രണ്ടോ മൂന്നോ മണിക്കൂര്‍ മുൻപായി കുറച്ച് ആഹാരം അതും പോഷകകരമായത് എന്തെങ്കിലും കഴിക്കുന്നത്‌ തന്നെയാണ് ഏറ്റവും ഉചിതം എന്ന കാര്യം മറക്കാതിരിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com