ADVERTISEMENT

നമുക്കിടയിൽ പലരും അനുഭവിക്കുന്ന പ്രശ്നമാണ് സഭാകമ്പം അഥവാ മറ്റ് ആളുകളെ അഭിസംബോധന ചെയ്യുമ്പോഴുള്ള ആത്മവിശ്വാസക്കുറവ്. ഒരുകൂട്ടം പേരെ അഭിമുഖീകരിക്കുമ്പോഴാണ് മിക്കവർക്കും ഈ പ്രശ്നം ഉണ്ടാകുക. ഒന്നോ രണ്ടോ പേർ മാത്രമാണ് മുന്നിലെങ്കിൽ ഈ ആത്മവിശ്വാസക്കുറവ് തോന്നാറുമില്ല. ഇത്തരക്കാർക്ക് വേദിയിൽ സദസ്സിന്റെ മുന്നിൽ നിൽക്കാൻ ബുദ്ധിമുട്ടാണ്. ക്ലാസ് മുറിയിൽ എല്ലാവരുടെയും മുന്നിൽ എഴുന്നേറ്റുനിന്ന് ഉത്തരം പറഞ്ഞാൽ തെറ്റിപ്പോകും. എങ്ങനെ ഈ പ്രശ്നം മറികടക്കാം എന്നതിന് ആൻസൈറ്റി ആൻഡ് ഡിപ്രഷൻ അസോസിയേഷൻ ഓഫ് അമേരിക്കയിലെ മനഃശാസ്ത്ര വിദഗ്ധർ നൽകുന്ന ചില പ്രായോഗിക വഴികൾ ഉണ്ട്. ഇവ ശീലിച്ചാൽ മതി. 

∙ ലോകത്തെ 40 മില്യൺ പേർക്ക് സഭാകമ്പം മൂലമുള്ള പെരുമാറ്റപ്രശ്നങ്ങൾ ഉണ്ട്. ഇതിൽ 15 മില്യൺ പേർക്കും ഒരു സംഘം ആളുകളെ അഭിമുഖീകരിക്കുമ്പോഴാണ് ആത്മവിശ്വാസം ഇല്ലാതെയാകുന്നത്. മറ്റു സമയങ്ങളിൽ ഇവർ വളരെ മിടുക്കരും നല്ല പെരുമാറ്റക്കാരുമാണ്.

∙ സദസ്സിനെ അഭിമുഖീകരിക്കാൻ മടിയുള്ളവർ പൊതുവേ ഇത്തരം സന്ദർഭങ്ങളിൽനിന്ന് അകന്നുമാറുകയാണ് പതിവ്. ഇത് പാടില്ല. ആളുകളുമായി ഇടപഴകി മാത്രമേ സഭാകമ്പം നീക്കാനാകൂ.

∙ആദ്യമാദ്യം ഏറ്റവും അടുപ്പമുള്ള ആളുകൾക്കിടയില്‍ ഇടപഴകി ഈ പ്രശ്നം മറികടക്കാൻ ശ്രമിക്കുക. കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന ചടങ്ങുകൾ, കൂട്ടുകാരുടെ ഒത്തുചേരലുകൾ തുടങ്ങിയ സന്ദർഭങ്ങളിൽ വളരെ ഫ്രീയായി പെരുമാറി നോക്കുക

∙ ഏറ്റവുമടുത്ത സുഹൃത്തിന്റെ സഹായം തേടുന്നത് നല്ലതാണ്. സുഹൃത്തിന്റെ കൈപിടിച്ച് ആൾക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെല്ലൂ. നിങ്ങൾക്ക് കൂടുതൽ ധൈര്യം തോന്നും.

∙ ആൾക്കൂട്ടത്തിനിടയിൽ നിൽക്കേണ്ടിവരുമ്പോൾ അമിതമായി വിയർക്കുക, തലചുറ്റുക, ടോയ്‍ലറ്റിൽ പോകാൻ തോന്നുക തുടങ്ങി പലവിധ ലക്ഷണങ്ങളും ശരീരം പ്രകടിപ്പിച്ചേക്കാം. ഇതൊക്കെ ശരീരത്തിന്റെ എസ്കേപ്പ് മെക്കാനിസമാണ്. അതിന് വഴങ്ങിക്കൊടുക്കാതെ ധൈര്യമായി മുന്നോട്ടു പോകുക

∙ചിലർ ആളുകളെ ഒഴിവാക്കാൻ ചെയ്യുന്നത് മൊബൈൽ ഫോണിൽ തലകുമ്പിട്ടിരിക്കുക എന്നതാണ്. ഇത് ഒഴിവാക്കുക. പകരം പരിചയക്കാരുടെ അടുത്തേക്ക് ചെന്ന് സംസാരിക്കുക. മറ്റുള്ളവരുടെ നല്ല ശ്രോതാവാകുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com