ADVERTISEMENT

അയൽപക്കക്കാർ എല്ലാവരും ശത്രുക്കളാണ് എന്ന തെറ്റിദ്ധാരണയാണ് എന്റെ ഭാര്യയ്ക്ക്. അവരുടെ വീട്ടിലെ സംസാരവും ചിരികളും എല്ലാം അവളെ അവഹേളിക്കുന്ന രീതിയിലുള്ളതാണ് എന്ന ചിന്തയാണ് എപ്പോഴും. അതു കൊണ്ടു തന്നെ ആരോടും സഹകരണമോ സൗഹൃദമോ ഇല്ല. വീടുമാറി താമസിച്ചിട്ടും ഈ പ്രശ്നം തുടരുകയാണ്. പുതിയ അയൽക്കാരെപ്പറ്റിയും ഇതേ ആരോപണങ്ങൾ പറയുന്നു. അടുത്ത വീട്ടിലെ സ്ത്രീ ജനലിന്റെ കർട്ടൻ മാറ്റി ഡ്രസ് ചെയ്യു ന്നത് എന്നെ പ്രലോഭിപ്പിക്കാനാണ് എന്നു പറഞ്ഞ് ആ ഭാഗം മുഴുവൻ എന്നെക്കൊണ്ട് മറവു ചെയ്യിച്ചു. കുളിമുറിയിൽ ആരോ ക്യാമറ വച്ചിട്ടുണ്ട് എന്നു പറഞ്ഞ് പൊലീസിൽ പരാതി പറഞ്ഞു. അവർ വന്നു നോക്കിയിട്ട് ഒന്നും കണ്ടില്ല. എല്ലാം ഇവളുടെ തോന്നലാണ്. പക്ഷേ, ഞാൻ ഇതു പറഞ്ഞാൽ ഞാൻ കൂടി ഒത്തുകൊണ്ട് ചെയ്യുന്ന കളികളാണ് എന്നു പറഞ്ഞ് ക്ഷോഭിക്കുകയാണ്. ഇത് സംശയരോഗമാണോ?

പ്രതികരണം: അടിസ്ഥാനമില്ലാത്ത സംശയങ്ങൾ വളരെ ശക്തമായ രീതിയിൽ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ‘സൈക്കോ സിസ്’  എന്ന മാനസിക തകരാറാവാൻ സാധ്യതയുണ്ട്. യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വിശ്വാസങ്ങൾ ഒരു വ്യക്തിയിൽ രൂഢമൂലമാകുന്നതിനെ ഡെലൂഷൻ (Delusion) എന്നാണ് പറയുന്നത്. മസ്തിഷ്കത്തിലെ ചിന്താ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന തകരാറുകൾ ആണ് ഈ അവസ്ഥ യ്ക്ക് കാരണം. 

മനഃപൂർവം ഉള്ള ഒരു സ്വഭാവദൂഷ്യമായി കാണാതെ, രോഗ മാണ് എന്ന തിരിച്ചറിവിൽ ഉളളലിവോടെ വേണം ഇത്തരം പ്രശ്നങ്ങളെ സമീപിക്കുവാൻ. ദാമ്പത്യപ്രശ്നങ്ങളുടെ പരിഹാരത്തിന് എന്ന പേരിൽ ഇരുവരും ചേർന്ന് ഒരു മാന സികാരോഗ്യ വിദഗ്ധനെ കാണുക. ഔഷധ ചികിത്സയും ദാമ്പത്യകൗൺസലിങ്ങും നടത്തിയാൽ ഈ പ്രശ്നത്തിന് പരിഹാരമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com