ADVERTISEMENT

കുട്ടിയെ ഒറ്റയ്ക്കു വീട്ടിൽ നിർത്തി വീടു പൂട്ടി പുറത്തു പോവുന്ന രക്ഷിതാവാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഇതു വായിക്കണം. 

മിക്ക രക്ഷിതാക്കളുടെയും ആശങ്കയാണ് ഏതു പ്രായം മുതൽ കുട്ടിയെ ഒറ്റയ്ക്കാക്കാം എന്നത്. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (AAP) നടത്തിയ ഒരു പഠനം പറയുന്നത് കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് വീട്ടിൽ നിർത്തുന്നത് അവഗണന (neglect) ആയി കരുതാം എന്നാണ്. കുട്ടിക്ക് പരിക്കു പറ്റുകയോ ശ്രദ്ധ കിട്ടാതെ വരുകയോ ചെയ്താൽ പ്രത്യേകിച്ചും. 

സാമൂഹ്യപ്രവർത്തകർക്കിടയിൽ നടത്തിയ സർവേയിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത് വീട്ടിൽ ഒരു കുട്ടിയെ ഒറ്റയ്ക്കാക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 12 വയസ്സാണ് എന്നാണ്. 

8 വയസ്സിൽ താഴെയുള്ള കുട്ടിയെ ഒറ്റയ്ക്കാക്കുന്നത് അവഗണന ആണെന്ന് 80 ശതമാനം പേരും അഭിപ്രായപ്പെട്ടു. പത്തു വയസ്സിൽ താഴെയുള്ള കുട്ടിയെ ഒറ്റയ്ക്കാക്കുന്നതും അവഗണനയായി കരുതാം എന്നാണ് 50 ശതമാനം പേരുടെ അഭിപ്രായം അമേരിക്കയിൽ മാത്രം കുട്ടികൾക്ക് ഉണ്ടാകുന്ന പരിക്കിനും അതുമായി ബന്ധപ്പെട്ട മരണങ്ങൾക്കും (40 ശതമാനത്തിലധികം ഇത്തരം കേസുകൾക്കും) കാരണം മുതിർന്നവരുടെ നോട്ടവും ശ്രദ്ധയും ഇല്ലാത്തതാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

കുറച്ചു സമയത്തേക്ക് അടുത്തെവിടേക്കെങ്കിലും പോകാനാണെങ്കിൽ പോലും ചെറിയ കുട്ടികളെ വീട്ടിൽ ഒറ്റയ്ക്കു നിർത്താതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. 

English summary: Child should be 12 before left alone at home, study says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com