ഈ ചായയാണ് ചായ; ഭാരം കുറയ്ക്കാനും പ്രതിരോധശേഷിക്കും ഇതൊന്നു കുടിച്ചു നോക്കൂ

chamomile tea
SHARE

കുറഞ്ഞ കാലം കൊണ്ട് വണ്ണം കുറയ്ക്കാം എന്നൊക്കെ പരസ്യം ചെയ്തു വിപണിയില്‍ ഇറങ്ങുന്ന ഉൽപ്പന്നങ്ങളെ വിശ്വസിക്കാമോ ഇല്ലയോ എന്ന് എല്ലാവർക്കും സംശയമാണ്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ഒറ്റയടിക്ക് ഇതുപയോഗിച്ചാല്‍ ഭാരം കുറയില്ല. ഭാരം കുറയാനായി ശരീരത്തിലെ മെറ്റബോളിസം നന്നായി നടക്കുകയാണ് ആദ്യം വേണ്ടത്. 

നല്ലൊരു ഡയറ്റ്, നല്ല വ്യായാമം, നല്ലയുറക്കം ഇത്രയും ഉണ്ടോ എങ്കില്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യവും ലഭിക്കും. ചിലക്ക് ജന്മനാ നല്ല മെറ്റബോളിക് നിരക്ക് ആകും. എന്നാല്‍ മറ്റുചിലര്‍ക്ക് അതുണ്ടാകണം എന്നുമില്ല. ചായ കുടിക്കുന്ന ശീലമുണ്ടോ? അതോടൊപ്പം ഭാരം കുറയ്ക്കണം എന്ന് കൂടിയുണ്ടോ ? എങ്കില്‍ ഇതാ നല്ലൊരു ചായയെ കുറിച്ച് അറിയാം.

ചമോമൈൽ ചായ (chamomile tea) ആണ് ആ സംഭവം. ഔഷധസസ്യം എന്ന നിലയിലും അലങ്കാരസസ്യം എന്ന നിലയിലും ഏറെ പ്രശസ്തമാണ് ഈ ചെടി. വെള്ളഇതളുകള്‍ ഉള്ള ജമന്തിപൂ പോലെയാണ് ഇത്. ഡെയ്സി സസ്യങ്ങൾ ഉൾക്കൊള്ളുന്ന ആസ്റ്ററേസി കുടുംബത്തിലെ വാർഷിക സസ്യമാണിത്. ഇത് ഉണക്കിയാണ് ചാമോമൈല്‍ ടീ ഉണ്ടാക്കുന്നത്‌. എന്തൊക്കെയാണ് ഇതിന്റെ ഗുണഗണങ്ങള്‍ എന്നു നോക്കാം.

ഭാരം കുറയ്ക്കും - ഭാരം കുറയ്ക്കാന്‍ ധാരാളമായി ചമോമൈൽ ചായ സഹായിക്കും. വയറ്റിലെ ഗ്യാസ്ട്രിക് ജ്യൂസുകളെ ഇവ കൂടുതല്‍ ഉത്പാദിപ്പിക്കും . ഫലമോ ദഹനം നന്നായി നടക്കും. 

വിഷാംശം പുറംതള്ളും- ശരീരത്തിലെ വിഷാംശം പുറംതള്ളാന്‍ ചമോമൈൽ ചായ ഏറെ സഹായകം. കാത്സ്യം , പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയതാണ് ഇത്. ചമോമൈല്‍ ചായകള്‍ വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഏറെ നല്ലതാണ്.

വിശപ്പ്‌ കുറയ്ക്കാനും ചാമോമൈല്‍ സഹായിക്കും.

പ്രതിരോധശേഷി കൂട്ടും, ഉറക്കം നല്‍കും - ഇവ രണ്ടും ചാമോമൈല്‍ ചായ പ്രദാനം ചെയ്യുന്നുണ്ട്. ചാമോമൈല്‍ ചായ കുടിക്കുന്നത് ജലദോഷം ഇല്ലാതാക്കാന്‍ വരെ സഹായിക്കും. വയറുവേദന , മസ്സില്‍ വേദന എന്നിവയ്ക്കും ഉത്തമപരിഹാരമാണ് ചാമോമൈല്‍ ചായ. 

English summary: Drink Chamomile tea to speed up weight loss process

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA