മുഖക്കുരു ഉറക്കം കെടുത്തുന്നുണ്ടോ? ഒഴിവാക്കാം ഈ എളുപ്പവഴികളിലൂടെ

acne
SHARE

പെണ്‍കുട്ടികളുടെ ഉറക്കം കളയുന്ന കാര്യമാണ് മുഖക്കുരു. ആണ്‍കുട്ടികളുടെയും പേടിസ്വപ്നമാണ് കൗമാരത്തിന്റെയും യൗവനത്തിന്റെയും തുടക്കത്തിലെ മുഖക്കുരു. ചെറിയ കുരുക്കള്‍ മുതല്‍ വൈറ്റ് ഹെഡ്സ്, ബ്ലാക്ക്‌ ഹെഡ്സ് എന്നിവയെല്ലാം ഉണ്ടാകും. എന്തൊക്കെ ചെയ്തിട്ടും ഫലമില്ലാത്തതാണ് പലരുടെയും പ്രശ്നം. 11 മുതല്‍  30 വരെ വയസ്സിനിടയില്‍ എണ്‍പത് ശതമാനം ആളുകള്‍ക്കും മുഖക്കുരു ഉണ്ടാകുന്നുണ്ട് എന്നാണ് പഠനം. എന്നാല്‍ പിന്നീട് മുഖക്കുരു കുറയുകയും 40 കളിലും  50 കളിലും ഇവ വീണ്ടും തലപൊക്കുകയും ചെയ്യുന്നതായി കാണാറുണ്ട്‌.

കൗമാരകാലത്ത് മുഖക്കുരു ഇല്ലാത്ത സ്ത്രീകളില്‍പ്പോലും യൗവനത്തില്‍ ആര്‍ത്തവത്തിന് മുൻപായി മുഖക്കുരു വരുന്നുണ്ട്. 

ചർമ കോശങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ മൂലം രോമകൂപങ്ങളുടെ സുഷിരങ്ങളിൽ തടസ്സം നേരിടുന്നതാണ് മുഖക്കുരുവായി പരിണമിക്കുന്നത്. അതോടൊപ്പം സ്നേഹഗ്രന്ഥികളുടെ അമിതപ്രവർത്തനം മൂലം രോമകൂപങ്ങളിൽ സീബവും ചർമത്തിലെ കോശങ്ങളും അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഇത് ചർമത്തിൽ സ്വാഭാവികമായിതന്നെ കണ്ടു വരുന്ന പ്രൊപ്യോനിബാക്ടീരിയം അക്നെസ് എന്ന ബാക്ടീരിയയുടെ അമിതപ്രജനനത്തിനും ഫിലോസ്ബെഷ്യസ് യൂണിറ്റിന്റെ നീർവീക്കത്തിനും വഴിയൊരുക്കുന്നു. ഇതെല്ലാമാണ് മുഖക്കുരുവിലേക്ക് നയിക്കുന്നത്. 

മിക്കപ്പോഴും മുഖക്കുരുക്കള്‍ ആരോഗ്യപ്രശ്നമുണ്ടാക്കുന്നില്ല എങ്കിലും ചിലപ്പോള്‍ പെണ്‍കുട്ടികളില്‍ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (PCOD) ലക്ഷണമായി ഇത് മാറാം. എണ്ണമയമുള്ള ആഹാരം കുറയ്ക്കുക, ഫാസ്റ്റ് ഫുഡ്‌ ഒഴിവാക്കുക എന്നിവ മുഖക്കുരു തടയാന്‍ ഫലപ്രദമാണ്. വൈറ്റമിന്‍ B6  അടങ്ങിയ ആഹാരം കൂടുതല്‍ കഴിക്കുന്നതും നല്ലതുതന്നെ. മുഖക്കുരു ശല്യം വർധിച്ചാൽ ഒരു ചര്‍മരോഗവിദഗ്ധന്റെ സഹായം തേടണം. 

English summary: Acne: Cause, Symptoms, Prevention and Treatment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA