ADVERTISEMENT

രാവിലെ ചുമ്മാ മടിപിടിച്ചു മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന നേരം ചാടിയെഴുന്നേറ്റ് രണ്ടു റൗണ്ട് ഓടിവന്നുകൂടെ? ഡോക്ടർമാർ ചോദിക്കുന്നത് വെറുതെയാണെന്നാണോ കരുതിയത്. എങ്കിൽ തെറ്റി. ഓട്ടം അത്ര നിസ്സാരമാണെന്നു ചിന്തിക്കണ്ട. പുതിയ പഠനം അവകാശപ്പെടുന്നത് ഓട്ടത്തിന് നിങ്ങളുടെ ആയുർദൈര്‍ഘ്യം വർധിപ്പിക്കിക്കാൻ കഴിയുമെന്നു മാത്രമല്ല മരണ റിസ്ക് 27 ശതമാനം കുറയ്ക്കാനും സാധിക്കുമെന്നാണ്. ശരീരത്തിനും മനസ്സിനും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു എയ്റോബിക് വ്യായാമമാണ് ഓട്ടം. 

നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഓട്ടം കൊണ്ട് സാധിക്കുമത്രേ. ഇവർക്ക് ദൈനംദിന കാര്യങ്ങളിൽ കൂടുതൽ കൃത്യതയും വേഗതയും ഉറപ്പുവരുത്താൻ സാധിക്കും. ഓട്ടം ശീലമാക്കിയവർക്ക് ദിവസം മുഴുവൻ ആക്ടീവ് ആയിരിക്കാൻ കഴിയും.പ്രായമേറുന്ന പ്രക്രിയയെ സാവധാനത്തിലാക്കാനും ഓട്ടം സഹായിക്കും. എപ്പോഴും ഉറക്കംതൂങ്ങി ജീവിതം നയിക്കുന്നവരേക്കാൾ വൈകിയാണ് ഓട്ടക്കാർക്ക് പ്രായക്കൂടുതലിന്റെ പ്രശ്നങ്ങൾ കണ്ടുതുടങ്ങുകയുള്ളൂ. 

മെൽബണിലെ വിക്ടോറിയ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സിഡ്നി എന്നിവിടങ്ങളിലെ ഗവേഷകരാണ് ഓട്ടവും ശാരീരികാവസ്ഥയും തമ്മിലുള്ള ബന്ധം സംബന്ധിച്ച പഠനം നടത്തിയത്. 30നും 35നും ഇടയിൽ പ്രായമുള്ള രണ്ടര ലക്ഷം പേരെയാണ് പഠനത്തിനു തിരഞ്ഞെടുത്തത്. ഇവരെ തുടർച്ചയായി നിരീക്ഷിച്ചും ആരോഗ്യസ്ഥിതി വിലയിരുത്തിയുമായിരുന്നു ഗവേഷണം. ഓട്ടം പതിവാക്കിയവരെന്നും അല്ലാത്തവരെന്നും രണ്ടായി തിരിച്ചു നടത്തിയ പഠനത്തിൽ ഇവരുടെ ശരാശരി ആയുർദൈർഘ്യവും മരണസമയത്തെ വയസ്സും കൃത്യമായി രേഖപ്പെടുത്തി. 

ഓട്ടം പതിവാക്കിയവർക്ക് കൂടുതൽ ആയുർദൈർഘ്യം കൈവരിക്കാൻ കഴിഞ്ഞതായി കണ്ടെത്തി. മരണകാരണമായ രോഗങ്ങളുടെ ആക്രമണവും ഇവരിൽ താരതമ്യേന കുറവായിരുന്നത്രേ. അതുകൊണ്ട് എല്ലാ ദിവസവും രാവിലെ അരമണിക്കൂറെങ്കിലും ഓടാൻ തുടങ്ങിക്കോളൂ. കൂടുതൽ കാലം ആയുസ്സോടെ ഇരിക്കാം. 

Emglish summary: Running extends lifespan and longevity

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com