ADVERTISEMENT

ഏതെങ്കിലും രോഗത്തിന് ദിവസവും മരുന്നു കഴിക്കുന്നവർ ഇന്ന് എല്ലാ വീട്ടിലും ഉണ്ടാകും. ശരിയായ മരുന്ന് അസുഖം ഭേദമാക്കും. എന്നാൽ മരുന്നു കഴിക്കുമ്പോള്‍ വരുത്തുന്ന ചെറിയ ചില അബദ്ധങ്ങൾ രോഗം ഗുരുതരമാകാനും കൂടുതൽ അപകടങ്ങൾക്കും കാരണമാകും. ഓരോ വർഷവും ഒന്നരലക്ഷം പേരാണ് മരുന്നു കഴിക്കുന്നതിൽ തെറ്റുകൾ വരുത്തുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും പ്രായം കൂടിയ വ്യക്തികളാണ്. മരുന്ന് ശ്രദ്ധാപൂർവം കൃത്യതയോടെ കഴിക്കും മുൻപ് മരുന്നിനെപ്പറ്റിയും അതിന്റെ പാർശ്വഫലങ്ങളെപ്പറ്റിയും അറിയാൻ ശ്രമിക്കണം. 

മരുന്നു കഴിക്കുമ്പോൾ വരുത്തുന്ന ചില അബദ്ധങ്ങൾ അറിയാം അവ ഒഴിക്കാം

∙ഒരു ജലദോഷമോ തലവേദനയോ വന്നാൽ ഉടൻ മെഡിക്കൽ ഷോപ്പിൽ പോയി മരുന്നു വാങ്ങി കഴിക്കുന്ന ശീലം പലർക്കുമുണ്ട്. ആരോഗ്യകാര്യത്തിൽ വരുത്തുന്ന സ്വയം ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങൾ ശരീരത്തിനു ദോഷം ചെയ്യും. 

∙ഭാര്യയ്ക്ക് ബി.പി. ഉണ്ട്. ഭർത്താവിനും ബി.പി. ആണെങ്കിൽ ഭാര്യയുടെ മരുന്നുതന്നെ അങ്ങെടുത്തു കഴിച്ചേക്കാം എന്നു കരുതരുത്. ഫിറ്റ്നസ് ലെവൽ, പ്രായം, മറ്റ് രോഗവിവരങ്ങൾ ഇതൊക്കെ പരിശോധിച്ച ശേഷമാണ് ഒരാൾക്ക് ‍ഡോക്ടർ മരുന്നു കുറിക്കുന്നത്. മറ്റുള്ളവരുടെ ഗുളിക ഒരു കാരണവശാലും കഴിക്കരുത്. 

∙ചില ഭക്ഷണങ്ങൾ തമ്മിലുള്ള ചേരായ്ക, ശരീരം മരുന്ന് ആഗിരണം ചെയ്യുന്നതിനു തടസമാകും. ചില മരുന്നുകൾ വെറും വയറ്റിൽ കഴിക്കേണ്ടതാണ്. ചിലത് ഭക്ഷണത്തിനു ശേഷവും. ഭക്ഷണത്തിനു മുൻപോ ശേഷമോ കഴിക്കേണ്ട മരുന്നുകൾ സൂക്ഷ്മ വിവരങ്ങൾ ശ്രദ്ധിച്ച് അതുപോലെ കഴിക്കണം. 

∙നമുക്ക് തോന്നിയ സമയത്ത് തോന്നിയതുപോലെ കഴിക്കാനുള്ളതല്ല മരുന്നുകൾ. അങ്ങനെ ചെയ്യുന്നത് ആരോഗ്യം അപകടത്തിലാക്കും. മരുന്നുകൾ കൃത്യസമയത്തും തുടർച്ചയായും കഴിക്കണം. ഇടയ്ക്ക് മുടക്കാൻ പാടില്ല. പ്രത്യേകിച്ചും ആന്റി ഡിപ്രസന്റുകൾ, സ്റ്റിറോയ്ഡുകൾ മുതലായവ.

∙ഡോക്ടർ കുറിച്ചു തരുന്ന മരുന്നുകളേ കഴിക്കാവൂ. ഡോസ് കൂടിയ മരുന്നുകൾ ഗുരുതരമായ കരൾ രോഗത്തിനും മറ്റ് പാർശ്വഫലങ്ങൾക്കും കാരണമാകും. കൂടാതെ ഇവ നെഞ്ചു വേദന, ഛർദി, മയക്കം, ഡയേറിയ ഇവയ്ക്കും കാരണമാകും. 

∙ഡോക്ടർ പുതിയ മരുന്ന് എഴുതിയാൽ അതിനെക്കുറിച്ച് പൂർണമായ അറിവ് നേടണം. മരുന്ന് എങ്ങനെയാണ്, എപ്പോഴാണ് കഴിക്കേണ്ടത്, പാർശ്വഫലങ്ങളുണ്ടോ ഇവയെല്ലാം അറിയണം. 

English summary: Everyday medication mistakes that can make you sick

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com