ADVERTISEMENT

രോഗങ്ങള്‍ തടയാന്‍ ഏറ്റവും ആദ്യം പാലിക്കേണ്ട ശുചിത്വനടപടിയാണ് ആഹാരത്തിനു മുന്‍പും ശേഷവും കൈകള്‍  വൃത്തിയായി കഴുകുക എന്നത്. ആന്റിബാക്ടീരിയല്‍ സോപ്പുകളുടെ ഉപയോഗം അണുബാധ തടയും എന്ന് നമുക്കറിയാം. എന്നാല്‍ ഇവയുടെ അപകടവശത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ? 

സാധാരണ സോപ്പിനെക്കാള്‍ രാസവസ്തുക്കൾ ചേർന്നതാണ് ആന്റിബാക്ടീരിയല്‍ സോപ്പുകള്‍. പല സോപ്പുകളുടെയും പുറം കവറില്‍ അവയിലെ കണ്ടന്റ് എഴുതാറുണ്ട്. അതില്‍ രാസവസ്തുക്കളുടെ അളവ് എത്രയാണെന്ന് നോക്കാറുണ്ടോ ?

ഒരു സോപ്പ് ആന്റി ബാക്ടീരിയല്‍ ആണെന്ന് പറയുമ്പോള്‍ അര്‍ഥം ബാക്ടീരിയകളെ കൊല്ലാനുള്ള രാസവസ്തുക്ക അതിലുണ്ട് എന്നാണ്.  Triclocarban എന്ന കെമിക്കല്‍ ആണ് മിക്കവാറും ഉപയോഗിക്കുക. സോപ്പുകളില്‍ ചേര്‍ക്കുന്ന ഈ എക്സ്ട്രാ antimicrobial substance പലപ്പോഴും ഗുണത്തെക്കാള്‍ ദോഷം ആണ് ചെയ്യുക. 

അടുത്തിടെ നടത്തിയ ലാബ് പഠനം പറയുന്നത് ഇവ പലപ്പോഴും Endocrine disruptors ആയി മാറുകയും ആന്റിബയോടിക് റസിസ്റ്റന്‍സ് ഉണ്ടാക്കുകയും ചെയ്യും എന്നാണ്. എലികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആന്റിബാക്ടീരിയല്‍ സോപ്പുകള്‍ ഇരട്ടി ഫലം ചെയ്യും എന്ന് കരുതുന്നതാണ് പലപ്പോഴും തെറ്റ്. പകരം സാധാരണ സോപ്പുതന്നെ ഉപയോഗിക്കുന്നതാണു നല്ലത്. പല സോപ്പ് കമ്പനികളും അതില്‍ അടങ്ങിയിരിക്കുന്ന കെമിക്കല്‍ കണ്ടന്റ് ശരിയായി രേഖപ്പെടുത്തുക പോലുമില്ല എന്നത് ഓര്‍ക്കുക.

English Summary: Antibacterial soap may do more harm than good

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com