ADVERTISEMENT

എല്ലാ സ്ട്രെസില്‍ നിന്നും ഒരു ആശ്വാസം തേടിയാകും നമ്മള്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുക. എന്നാല്‍ അവിടെയും ടെന്‍ഷന്‍ പിടികൂടിയാലോ? ഇതാ അകറ്റാൻ ചില വിദ്യകള്‍.

ഒന്‍പതു മണിക്കൂര്‍ നേരം ഉറങ്ങാം - ദിവസവും ഒരു ടെന്‍ഷനും ഇല്ലാതെ ഒന്‍പതു മണിക്കൂര്‍ ഒന്നുറങ്ങി നോക്കൂ. ഇത് ശാരീരികമായും മാനസികമായും നിങ്ങളെ ബൂസ്റ്റ്‌ ചെയ്യും. ഉറക്കം കുറഞ്ഞാല്‍ വിശപ്പ് ഉത്തേജിപ്പിക്കുന്ന ഹോർമോണായ Ghrelin കൂടുതല്‍ ഉല്‍പ്പാദിപ്പിക്കപെടും ഇത് ഭാരം കൂടാന്‍ കാരണമാകും.

സ്വയം ട്രീറ്റ് ചെയ്യൂ - തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ സ്വയം ശ്രദ്ധിക്കാതെ പോകുന്ന ആളുകളാണ് നമ്മള്‍. അപ്പോള്‍ അവധിക്കാലത്ത് സ്വയം ഒരു ശ്രദ്ധ നല്‍കി നോക്കൂ. അത് വല്ലാത്ത സമാധാനം നല്‍കും. ഒപ്പം ആത്മവിശ്വാസവും കൂടും. ഒരു സംഗീതം സ്വസ്ഥമായി ആസ്വദിക്കുക, നല്ലൊരു ഡിന്നര്‍ കഴിക്കുക, ഒരു പെഡിക്യൂര്‍ ചെയ്യുക ...ഇതെല്ലാം നിങ്ങളെ സന്തോഷിപ്പിക്കും.

റിലാക്സ് - എല്ലാത്തിലും നിന്ന് ഒന്നു മാറി ഒരല്‍പം സ്വസ്ഥത സ്വന്തമാക്കാനാണ് അവധിക്കാലം എന്ന് ഓര്‍ക്കുക. അത് നന്നായി ആസ്വദിക്കുക. ചമോമൈല്‍ ചായ കുടിക്കുന്നത് മനസിനെ റിലാക്സ് ചെയ്യാന്‍ ഈ അവസരത്തില്‍ സഹായിക്കും.

മൂഡ്‌ - നല്ല ദീര്‍ഘശ്വാസമെടുത്ത ശേഷം ഒരല്‍പ്പനേരം ഇരിക്കുക. നിങ്ങള്‍ക്ക് അനുഗ്രഹമായി തോന്നുന്ന മൂന്നു കാര്യങ്ങള്‍ ഓര്‍ത്തെടുക്കുക. അതിനു നന്ദി പറയുക. ഇതുണ്ടാക്കുന്ന പോസിറ്റീവ് വൈബുകള്‍ ചെറുതല്ല. ഒപ്പം നല്ല സംഗീതം കൂടി കേള്‍ക്കൂ.

നടക്കുക - ഓഫിസിലും വീട്ടിലുമെല്ലാം തിരക്കു പിടിച്ച ജീവിതം ആണെങ്കില്‍ അവധിക്കാലത്ത് എല്ലാം ഒന്ന് മാറ്റി വയ്ക്കാം. ഇഷ്ടമുള്ള ആഹാരം കഴിക്കാം, ലിഫ്റ്റിനെ ആശ്രയിക്കാതെ പടികൾ കയറി നോക്കൂ. എല്ലാവരോടും ഒന്ന് പുഞ്ചിരിച്ചു നോക്കൂ. അത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.

English Summary: Ways to reduce stress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com