ADVERTISEMENT

ഒരു കുട്ടി ജനിക്കുമ്പോൾ മാതാപിതാക്കൾ വീണ്ടും ശൈശവ, ബാല്യ, കൗമാരത്തിലൂടെ കടന്നുപോവുകയാണ് ചെയ്യുന്നത്. കുട്ടികൾ വളർന്നു വരുമ്പോൾ അവരുടെ പ്രായത്തിനനുസരിച്ച് മാതാപിതാക്കൾ ആശയവിനിമയം നടത്തണം. അല്ലെങ്കിൽ അവർ ഉള്ളു തുറന്ന് സംസാരിക്കാൻ തയാറാവില്ല. 

ഒരു പതിനഞ്ചു വയസ്സുകാരി വാടിയ മുഖത്തോടെ സ്കൂളില്‍ നിന്നു വരുന്നതു കണ്ട് വഴിയിൽ ഒരു ചെറുപ്പക്കാരൻ ചോദിക്കുകയാണ്, എന്തേ നിന്റെ മുഖം വാടിയിരിക്കുന്നത്? അവൾ അത് മനസ്സിൽ കുറിച്ചിട്ടു. വീട്ടിലെത്തിയപ്പോൾ മാതാപിതാക്കൾ അവളുടെ മുഖം വാടിയത് ശ്രദ്ധിക്കുന്നതേയില്ല. അതേക്കുറിച്ചു ചോദിക്കുന്നതേയില്ല. ആരാണ് അവളെ മനസ്സിലാക്കുന്നതെന്നായിരിക്കും അവൾ വിചാരിക്കുന്നുണ്ടാകുക? മാതാപിതാക്കളോ അതോ ആ ചെറുപ്പക്കാരനോ?

ആശയവിനിമയം എന്നത് കുട്ടികളുടെ ശരീരഭാഷയിലൂടെ അവരെ മനസ്സിലാക്കൽ കൂടിയാണ്. കുട്ടികളുടെ മുഖം വാടിയിരിക്കുമ്പോഴും അവർ സന്തോഷിക്കുമ്പോഴുമെല്ലാം എന്താണ് കാരണമെന്നു ചോദിക്കുന്നത് നല്ല ആശയവിനിമയത്തിന്റെ ലക്ഷണമാണ്. ഇത്തരം ആശയവിനിമയം നടക്കാതെ വരുമ്പോഴാണ് കുട്ടികൾ അപകടത്തിൽപ്പെടുന്നത്. ആരെങ്കിലും ചൂഷണം ചെയ്യാൻ ശ്രമിക്കുന്നതും. നല്ല ആശയവിനിമയം തന്നെയാണ് നല്ല വളർത്തലിന്റെ ലക്ഷണം. എല്ലാ മാതാപിതാക്കളും ഈ കാര്യം ശ്രദ്ധിക്കണം. 

English Summary: Parenting and good communication

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com