ADVERTISEMENT

വീടു വൃത്തിയാക്കാനായി ഏതെങ്കിലും തരത്തിലുള്ള ക്ലീനറുകൾ ഉപയോഗിക്കാത്തവരുണ്ടാകില്ല. കൂടുതൽ വൃത്തിയും അണുവിമുക്തിയുമാണ് ക്ലീനർ ഉപയോഗത്തിലൂടെ ആഗ്രഹിക്കുന്നത്. കുളിമുറി, അടുക്കള, ഊണുമുറി തുടങ്ങി വീടിന്റെ ഓരോ മൂലയും രോഗാണുക്കൾ പതിയിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളാണ്. നന്നായി വൃത്തിയാക്കിയാൽ ആരോഗ്യം ഒരുപരിധി വരെ സുരക്ഷിതമാണെന്നു പറയാം.

തറ തുടയ്ക്കുമ്പോൾ കുറച്ചു പോലും ഈർപ്പം തങ്ങിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഏറ്റവും വൃത്തി തോന്നുന്ന ഭാഗത്തു നിന്നു തുടങ്ങി വൃത്തി കുറഞ്ഞ ഭാഗത്ത് ഒടുവിൽ എത്തുന്ന രീതിയിലാകണം വൃത്തിയാക്കാൽ നടത്തേണ്ടത്. 

തറ തുടയ്ക്കുന്നതിനു മുമ്പ് ചൂലോ വാക്വം ക്ലീനറോ ഉപയോഗിച്ച് പൊടി നീക്കം ചെയ്യണം. കൂടുതൽ മലിനമായ തറയാണെങ്കിൽ ഇളംചൂടുവെള്ളം ഉപയോഗിച്ച് തുടയ്ക്കാം.  

സാധാരണ ഒരു ബക്കറ്റ് വെള്ളത്തിൽ ഒരുകപ്പ് ഫ്ലോർ ക്ലീനർ ലായനി ചേർത്തു കലക്കുകയാണ് ചെയ്യുന്നത്. പൊടി രൂപത്തിലുള്ളവയാണെങ്കിൽ വൃത്തിയാക്കേണ്ട തറയിൽ വെള്ളം തളിച്ചു നനയ്ക്കുക. ശേഷം പൊടി നന്നായി വിതറുക. ചൂലോ ബ്രഷോ ഉപയോഗിച്ച് തേച്ചു പതപ്പിക്കുക. ഇരുപതു മിനിറ്റിനു ശേഷം കൂടുതൽ വെള്ളമൊഴിച്ച് കഴുകാം. 

ആരോഗ്യത്തിൽ ശ്രദ്ധിക്കാം

വായുസഞ്ചാരമുള്ള തുറന്നിട്ട മുറികളിലേ ക്ലീനിങ് ചെയ്യാവൂ. കൈകളുടെ സുരക്ഷയ്ക്ക് റബർ ഗ്ലൗസ് ഉപയോഗിക്കാം. കാലുറകളോ ഷൂസോ ഇട്ടു വേണം തറ തുടയ്ക്കാൻ. കണ്ണുകളിലേക്കു തെറിക്കാതിരിക്കാൻ കണ്ണട ധരിക്കുന്നതു നന്നാകും.

ക്ലീനറുകളിലെ വിഷാംശം ശ്വസിക്കാതിരിക്കാൻ മാസ്ക് ധരിക്കാം. ആസ്മ രോഗമുള്ളവർ കഴിവതും ഇത്തരം ജോലികളിൽ ഏർപ്പെടാതിരിക്കുന്നതാണു നല്ലത്. മാത്രമല്ല വൃത്തിയാക്കിയ മുറിയിൽ ഉടൻ കയറാതിരിക്കാനും ശ്രദ്ധിക്കണം. 

ദോഷഫലങ്ങൾ കുറവായ ലായനികൾ വൃത്തിയാക്കാനായി ഉപയോഗിക്കാം. ക്ലീനിങ് പൗഡർ ശ്വാസത്തിലൂടെ അകത്തുകടന്ന് തൊണ്ടയ്ക്കു ചൊറിച്ചിലോ അസ്വസ്ഥതയോ തോന്നിയാൽ അയാളെ ശുദ്ധവായു ലഭിക്കുന്നിടത്തേക്കു മാറ്റണം. കണ്ണിൽ പൊടി വീണാൽ വൃത്തിയുള്ള വെള്ളം ഉപയോഗിച്ചു കണ്ണു കഴുകണം. കൈകളിലൂടെയോ മറ്റോ വായ്ക്കുള്ളിൽ പോയാൽ വൈദ്യസഹായം തേടാൻ മറക്കരുത്.

English Summary: Floor cleaning and health care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com