ADVERTISEMENT

കൊതുകിനെയും പാറ്റയെയും നശിപ്പിക്കാനായി പലപ്പോഴും നമ്മൾ വീടുകളിൽ കീടനാശിനി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെയും പാർശ്വഫലങ്ങളെയും കുറിച്ച് നമ്മൾ ബോധവാൻമാരാല്ലെന്നതാണ് വാസ്തവം. നിത്യജീവിതത്തിലെ വളരെ സാധാരണമായ കാര്യങ്ങളിലുള്ള ഈ അറിവുകേടുകൾ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിച്ചെന്നു വരാം.

കീടനിയന്ത്രണ മാർഗങ്ങളിൽ പലതും അലർ‌ജിയും ശ്വാസകോശ പ്രശ്നങ്ങളും ഉണ്ടാക്കാനിടയുണ്ട്. കൊച്ചുകുട്ടികള്‍ക്ക് പ്രത്യേകിച്ചും ഇതു ദോഷകരമാണ്. ഓരോ ഉൽപന്നത്തിനും നിർദേശിച്ചിട്ടുള്ള സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചു മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കുട്ടികൾക്ക് എത്തുന്നിടങ്ങളിൽ വയ്ക്കാതിരിക്കുക, ഭക്ഷണവുമായി കലരാത്ത വിധം ഉപയോഗിക്കുക.

കീടനിയന്ത്രണ സ്പ്രേകൾ മുറിയിൽ തളിച്ചാൽ വാതിലും ജനലും തുറന്നിട്ട് അതിന്റെ ഗന്ധം മുഴുവനായും മാറിയ ശേഷമേ മുറിയിൽ കടക്കാവൂ. 

English Summary: Care to use mosquito-cockroach pesticides

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com