ADVERTISEMENT

രാവിലെയുള്ള കുളി മലയാളികളുടെ ശീലമാണ്. ഭൂരിഭാഗം പേരും പുറത്തിറങ്ങുന്നതും ഒരു കുളിക്കു ശേഷമായിരിക്കും. പലർക്കും ഉൻമേഷവും പ്രസരിപ്പും തോന്നണമെങ്കിലും കുളി മസ്റ്റ് ആണ്. 

രവിലെ പല്ലു തേച്ച് കുളി കഴിഞ്ഞശേഷം പ്രാതൽ കഴിക്കുന്നവരാണ് അധികവും. ഭക്ഷണം കഴിച്ചാൽ ഉടൻ പോയി കുളിക്കരുതെന്ന് പഴമക്കാർ പറയുന്നതു കേട്ടിട്ടില്ലേ? ഇതിനുമുണ്ട് വ്യക്തമായ ഒരു കാരണം.

ആമാശയത്തിലെത്തിയ ഭക്ഷണം ദഹിപ്പിക്കാനായി പേശികളിൽനിന്നു രക്തയോട്ടം വയറിലേക്കു ശരീരം തിരിച്ചുവിടാറുണ്ട്. ഭക്ഷണശേഷം ഉടനെ കുളിക്കുന്നത് ശരീരതാപനില കുറയ്ക്കും. ഇത് രക്തപ്രവാഹം കുറയ്ക്കാം.

ഭക്ഷണശേഷം പെട്ടെന്നു താപനില കുറയുന്നത് ദഹനശേഷി മന്ദീഭവിപ്പിക്കുമെന്ന് ആയുർവേദവും പറയുന്നു. ആയുസ്സിനും ആരോഗ്യത്തിനും എണ്ണ തേച്ചുള്ള കുളി നല്ലതാണെന്നും ആയുർവേദം പറയുന്നു. ഉള്ളംകയ്യിൽ ഒരൽപം എണ്ണയെടുത്ത് കൂട്ടിത്തിരുമ്മി ചൂടാക്കി ശരീരത്തിൽ പുരട്ടി ചെറുതായി ഉഴിഞ്ഞ് കുളിക്കുന്നത് രക്തയോട്ടം വർധിപ്പിക്കും. ചെവിക്കുടയിലും ഉള്ളംകാലിലും പ്രത്യേകം എണ്ണ പുരട്ടി തിരുമ്മണം. ദഹനക്കേടോ വിശപ്പില്ലായ്മയോ ഉള്ളപ്പോഴോ പനി പോലുളള രോഗാവസ്ഥയിലോ ആർത്തവസമയത്തോ എണ്ണ തേച്ചുകുളി ഒഴിവാക്കുന്നതാണ് നല്ലതെന്നും ആയുർവേദം പറയുന്നുണ്ട്.

English Summary: Bathing after food is not good for health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com