ADVERTISEMENT

ആവശ്യത്തിനും അനാവശ്യത്തിനും കറികളില്‍ ഉപ്പ് കോരിയിടുന്ന ആളുകളാണ് നമ്മള്‍ മലയാളികള്‍. രക്തസമ്മര്‍ദം ഉണ്ടാകാനുള്ള പ്രധാനകാരണം ഈ ഉപ്പാണ്. ലോകാരോഗ്യസംഘടന പറയുന്നതു ഒരു ടീ സ്പൂൺ ഉപ്പു മാത്രമാണ് ഒരാൾക്ക് ഒരു ദിവസം ആവശ്യമുള്ളതെന്നാണ്. അതായത് അഞ്ച് ഗ്രാം. ഒരു സ്പൂൺ ഉപ്പിൽ നിന്ന് 2.3 ഗ്രാം സോഡിയം ശരീരത്തിനു ലഭ്യമാകും.

വെളുത്ത ഉപ്പെന്ന വില്ലനെ കുറിച്ച് നമുക്കറിയാം. എന്നാല്‍ കറുത്ത ഉപ്പിനെ കുറിച്ച് കേട്ടിട്ടുണ്ടോ ?കാല നമക് എന്ന് ഹിന്ദിയില്‍ വിളിക്കുന്ന ഈ ഉപ്പ് പല ഇന്ത്യന്‍ വിഭവങ്ങളിലും ചേര്‍ക്കുന്ന ഒന്നാണ്. എന്നാല്‍ വെളുത്ത ഉപ്പിനെക്കാള്‍ എന്ത് ഗുണമാണ് ഇതിലുള്ളത്?

ഒരുപാട് തരത്തിലെ ബ്ലാക്ക്‌ സാള്‍ട്ട് മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഹിമാലയന്‍ ബ്ലാക്ക്‌ സാള്‍ട്ട് ആണ് ഇതില്‍ ഏറ്റവും മികച്ചത്. ഹിമാലയന്‍ മലനിരകളിലെ ഉപ്പു കല്ലുകളില്‍ നിന്നാണ് ഇവ എടുക്കുന്നത്. ഇത് ആദ്യ കാലങ്ങളില്‍ ആയുര്‍വേദ മരുന്നുകളില്‍ ആയിരുന്നു കൂടുതലും ഉപയോഗിച്ചിരുന്നത്. ബ്ലാക്ക്‌ സാള്‍ട്ട് എന്ന് വിളിച്ചാലും ഇതിനൊരു പിങ്ക് നിറമാണ് എന്നതാണ് രസകരം. 

ഹിമാലയന്‍ ബ്ലാക്ക്‌ സാള്‍ട്ട് ധാരാളം ഔഷധഗുണമുള്ള ഒന്നാണ്. വീഗന്‍ ഡിഷ്‌കളില്‍ മുട്ടയുടെ ഫ്ലേവറിന് പകരം ഇത് ചേര്‍ക്കാറുണ്ട്. മറ്റൊരു തരത്തിലെ ബ്ലാക്ക്‌ സാള്‍ട്ട് ആണ് ബ്ലാക്ക്‌ ലാവ സാള്‍ട്ട്. ഹവായില്‍ നിന്നും വരുന്നതിനാല്‍  Hawaiian salt  എന്നും ഇതിനു വിളിപ്പേരുണ്ട്. ആഹാരങ്ങള്‍ക്ക് ഒരു സ്മോക്കി ഫ്ലേവര്‍ നല്‍കാനാണ് ഇവ ഉപയോഗിക്കുക. 

മറ്റൊരു ബ്ലാക്ക്‌ സാള്‍ട്ട് ആണ് ബ്ലാക്ക് റിച്വല്‍ സാള്‍ട്ട്. ഇതിനു വിച് സാള്‍ട്ട് എന്നും വിളിപ്പേരുണ്ട്. സീ സാള്‍ട്ട്, ചാര്‍ക്കോള്‍ എന്നിവയുടെ മിക്സ് ആണിത്. ദുരാത്മാക്കളില്‍ നിന്നും രക്ഷ നേടാന്‍ ഇത് സഹായിക്കും എന്നുവരെ വിശ്വാസമുണ്ട്‌. 

എന്താണ് വ്യത്യാസം 

രുചിയില്‍ തന്നെയാണ് ബ്ലാക്ക്‌ സാള്‍ട്ടും വെളുത്ത സാള്‍ട്ടും തമ്മില്‍ വ്യത്യാസം. ഹെര്‍ബുകള്‍, സീഡ്സ്, സ്പൈസസുകള്‍ എന്നിവ ചേര്‍ന്നതാണ് ബ്ലാക്ക്‌ സാള്‍ട്ട്. സോഡിയം ക്ലോറൈഡ്, സോഡിയം സള്‍ഫേറ്റ്, സോഡിയം ബൈ സള്‍ഫേറ്റ് എന്നിവയില്‍ നിന്നും ഇന്ന് ബ്ലാക്ക്‌ സാള്‍ട്ട് നിര്‍മിക്കുന്നുണ്ട്. ബ്ലാക്ക്‌ ലാവ സാള്‍ട്ട് അഗ്നിപര്‍വതങ്ങളില്‍ നിന്നാണ് എടുക്കുക. സീ സാള്‍ട്ട്, ആക്ടിവേറ്റ് ചാര്‍ക്കോള്‍ എന്നിവയില്‍ നിന്നും ഇന്ന് ഇവ ഉത്പാദിപ്പിക്കുന്നുണ്ട്. 

ബ്ലാക്ക്‌ സാള്‍ട്ടില്‍ സോഡിയം കുറഞ്ഞ അളവിലാണ് ഉള്ളത്. രക്തസമ്മര്‍ദം ഉള്ളവര്‍ക്ക് ഏറ്റവും നല്ലത് ബ്ലാക്ക്‌ സാള്‍ട്ട് തന്നെയാണ്. ബ്ലാക്ക്‌ സാള്‍ട്ട് കടകളില്‍ നിന്നു വാങ്ങുമ്പോള്‍ അതിലെ സോഡിയം കണ്ടന്റ് എത്രയാണ് എന്നു കൂടി നോക്കേണ്ടതുണ്ട്. സാധാരണ ഉപ്പു പോലെ ഒരുപാട് പ്രോസ്സസുകളില്‍ കൂടിയല്ല ബ്ലാക്ക്‌ സാള്‍ട്ട് നിര്‍മിക്കുന്നത് എന്നതും എടുത്തു പറയണം. 

English Summary: Difference between black salt and regular salt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com