ADVERTISEMENT

ചൂടുവെള്ളത്തിലാണോ തണുത്ത വെള്ളത്തിലാണോ കുളിക്കേണ്ടതെന്ന സംവാദത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടാകും. രാവിലെ തണുത്ത വെള്ളത്തിൽ കുളിച്ചാൽ തലയിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് പക്ഷാഘാതം പോലുള്ള അടിയന്തിര പ്രശ്നങ്ങൾ വരാമെന്ന സന്ദേശങ്ങളും പരക്കുന്നുണ്ട്. എന്നാൽ തണുത്ത വെള്ളത്തിൽ കുളിച്ചാൽ ഇത്തരം രോഗങ്ങൾ വരുമെന്നതിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. 

ഐസ്ക്രീം ഹെഡ് ഏക്ക് പോലെ തണുപ്പു മൂലമുള്ള തലവേദന വരാറുള്ളവർക്ക് തണുത്തവെള്ളത്തില കുളി മൈഗ്രേൻ വരുത്തിയേക്കാം. പ്രായമായ, ന്യൂറോപതി പോലുള്ള പ്രശ്നങ്ങളുള്ളവരിൽ രക്തചംക്രമണം കുറയ്ക്കുന്നതു മൂലം കാൽ മരവിപ്പ് പോലുള്ള പ്രശ്നങ്ങൾ വർധിക്കാം. വാതരോഗമുള്ളവർക്കും സന്ധിവേദനകളുള്ളവർക്കും വേദന കൂടാൻ തണുപ്പ് ഇടയാക്കാം. ഇവർക്കെല്ലാം ഇളം ചൂടുവെള്ളത്തിലെ കുളിയാകും ഉത്തമം.

അലർജി പ്രശ്നമുള്ളവർക്കും ജലദോഷമുള്ളവർക്കും ചെറുചൂടുവെള്ളത്തിലെ കുളി സുഖപ്രദമായിരിക്കും. മഴക്കാലത്തു കുളിക്കാൻ ചൂടുവെള്ളം തന്നെയാണു നല്ലത്. പനി പോലുള്ള രോഗങ്ങൾക്കു ശേഷമുള്ള ആദ്യകുളി തിളച്ചാറിയ വെള്ളത്തിലാക്കാം. 

കൊച്ചുകുഞ്ഞുങ്ങളെ കുളിപ്പിക്കാനായി ചൂടുവെള്ളം തയാറാക്കുമ്പോൾ ഇതിലേക്കു വീണ്ടും പച്ചവെള്ളം ഒഴിക്കാതിരിക്കുന്നതാണു നല്ലത്. സൂര്യപ്രകാശമേറ്റ് ചൂടായ വെള്ളമാണ് കൂടുതൽ നല്ലത്. 

ബാത്ടബിൽ ഇളംചൂടുവെള്ളം നിറച്ച് 20–30 മിനിറ്റ് മുങ്ങിക്കിടക്കുന്ന ന്യൂട്രൽ ബാത് ഉറക്കമില്ലായ്മയ്ക്കും ക്ഷീണത്തിനും ശരീരവേദനയ്ക്കും ആശ്വാസം നൽകും. ഇളംചൂടുവെള്ളത്തിൽ ഉപ്പിട്ട് അതിൽ ഇരിക്കുന്ന സിറ്റ്സ് ബാത് യോനീഭാഗത്തെ അണുബാധ തടയാൻ സഹായിക്കും.

കഫക്കെട്ട്, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ പ്രശ്നങ്ങൾക്കു പരിഹാരമാണ് നീരാവിയേറ്റുള്ള ആവിക്കുളി. ശരീരത്തിലെ വിഷാംശങ്ങൾ വിയർപ്പു വഴി പുറത്തു പോകുന്നതിനാൽ ചർമത്തിനും ഇത് ഉത്തമമാണ്.   

English Summary: Hot or cold showers: What you need to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com