ADVERTISEMENT

സ്വയം അപകര്‍ഷതാബോധം ഉള്ള ആളാണോ നിങ്ങള്‍ ? നിങ്ങളെ ഒന്നിനും കൊള്ളില്ല എന്നും ശരീരസൗന്ദര്യം ഇല്ലെന്നും  കരുതുന്ന ആളാണോ? എങ്കില്‍ നിങ്ങള്‍ക്ക് സ്വയം സ്നേഹിക്കാന്‍ ചില ടിപ്സ് ആവശ്യമാണ്. എപ്പോഴെങ്കിലും അപകര്‍ഷതാബോധം തോന്നുകയാണെങ്കില്‍ സ്വയം സ്നേഹിക്കാന്‍ ചില എളുപ്പവഴികള്‍ കൊണ്ട് സാധിക്കും. ഇതാ അത്തരം ചില വിദ്യകള്‍.

പോസിറ്റീവ് ആകാം - എത്രയൊക്കെ പോസിറ്റീവ് ആകാന്‍ ശ്രമിച്ചാലും ചില അവസരങ്ങളില്‍ നമ്മള്‍ നെഗറ്റീവ് ആയി പോകാറുണ്ടോ?  എങ്കില്‍ ഒന്ന് മനസ്സുവച്ചാല്‍ എല്ലാ നെഗറ്റീവ് കമന്റുകളെയും പോസിറ്റീവ് ആക്കി മാറ്റാന്‍ സാധിക്കും. മറ്റുള്ളവര്‍ പറയുന്ന എന്തും ഒരു കാതിലൂടെ കേട്ട് മറ്റേ കാതിലൂടെ കളയുക. സ്വന്തം ശരീരത്തെ കുറിച്ച് കണ്ണാടിയില്‍ നോക്കി പോസിറ്റീവ് ആയ കാര്യങ്ങള്‍ പറയുക. അത് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്‌.

ബോഡി പോസിറ്റിവിറ്റി - ഒരു ദിവസം കൊണ്ട് സ്വയം പോസിറ്റീവ് ആകാന്‍ ആര്‍ക്കും സാധിക്കില്ല. പതിയെ ദിവസങ്ങള്‍ അല്ലെങ്കില്‍ ആഴ്ചകള്‍ കൊണ്ട് വേണം സ്വന്തം ശരീരത്തെ കുറിച്ച് ഒരു പോസിറ്റീവ് ഫീല്‍ ഉണ്ടാക്കിയെടുക്കാൻ. അത് നിങ്ങള്‍ക്ക് ജീവിതത്തോടുള്ള മതിപ്പു കൂട്ടും.

ഫോട്ടോഷോപ്പില്‍ അല്ല ജീവിതം - നമ്മള്‍ കാണുന്ന സിനിമാനടിമാരും മോഡലുകളും എല്ലാം ചിത്രങ്ങളില്‍ കാണുന്ന പോലെ അതിസുന്ദരികള്‍ ആണോ ? അല്ലേയല്ല. ഫോട്ടോഷോപ്പും മണിക്കൂറുകള്‍ നീണ്ട മേക്കപ്പും കൊണ്ടാണ് നമ്മള്‍ കാണുന്ന ചിത്രങ്ങളില്‍ അവര്‍ എത്തുക. അതിനാല്‍ ഒരിക്കലും അവരെ വച്ച് സ്വയം താരതമ്യം ചെയ്യാതിരിക്കുക.

വ്യായാമം - ദിവസവും ഒരല്‍പ്പനേരം വ്യായാമത്തിനായി മാറ്റി വച്ചു നോക്കൂ. അത് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്‌. ശരീരസംരക്ഷണം മാത്രമല്ല വ്യായാമം കൊണ്ടുള്ള ഗുണം. മനസ്സിനെ ശാന്തമാക്കാന്‍ വരെ വ്യായാമത്തിനു സാധിക്കും.

ശരീരത്തെ സ്നേഹിക്കാം - സ്ത്രീകള്‍ അവരുടെ സ്ട്രെച് മാര്‍ക്കിനെ ഒരു സൗന്ദര്യം കൊല്ലിയായി കാണാറുണ്ട്‌. എന്നാല്‍ തിരിച്ച് ആലോചിച്ചു നോക്കൂ. ഒരമ്മയാകാന്‍ നിങ്ങള്‍ എടുത്ത ധൈര്യവും ത്യാഗവും എന്തായിരുന്നു എന്നതിന്റെ തെളിവ് അല്ലേ ആ സ്ട്രെച് മാര്‍ക്കുകള്‍. ഇതുപോലെ സ്വന്തം ശരീരത്തെ കുറിച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

ലുക്കിലല്ല കാര്യം - ഒരാളെ കാണുമ്പോള്‍ തോന്നുന്ന ആകര്‍ഷണം അയാളോട് ഒരല്‍പ്പനേരം സംസാരിച്ചാല്‍ ഉണ്ടാകണം എന്നില്ല. പുറംഭംഗിയേക്കാള്‍ നിങ്ങളെ വ്യത്യസ്തരാക്കുന്നത് നിങ്ങളുടെ ആന്തരികസൗന്ദര്യം ആണ് എന്നോര്‍ക്കുക. 

English Summary: Stop body shaming yourself and love your body in 6 steps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com