ADVERTISEMENT

കൃത്യമായ അളവില്‍ ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും ഇറച്ചിയും കഴിച്ച് നല്ല ആരോഗ്യം സ്വന്തമാക്കാമെന്ന് വിദഗ്ധര്‍. ഇതിനായി എല്ലാ തരത്തിലുള്ള ഭക്ഷണ സാധനങ്ങളും ദിവസേന ഉപയോഗിക്കുന്നതു നല്ലതെന്നാണ് കണ്ടെത്തൽ‌. 

∙ ദിവസേനയുള്ള ഭക്ഷണത്തിൽ ധാന്യങ്ങള്‍ മുഖ്യാഹാരമായി ഉപയോഗിക്കുന്നതായിരിക്കും നല്ലത്. അരിയും ബാർലിയുമുൾപ്പെടെ എല്ലാ ധാന്യവസ്തുക്കളും ദിവസേനയുള്ള ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുക. ഇത് ശരീരത്തിനാവശ്യമായ ഊർജവും വൈറ്റമിനുകളും നൽകും.

∙ പയർ വർഗത്തിലുള്ള ബീന്‍സ്, പീസ്, കടല എന്നിവയും സോയാബീനും ശരീരത്തിനു ശക്തി നൽകും.

∙ ഇറച്ചിയും പാലുൽപ്പന്നങ്ങളും കഴിക്കുന്നതു രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനു നല്ലതാണ്. 

∙ ദിവസവും പച്ചക്കറികളും പഴങ്ങളും കഴിക്കുക. ശരീരത്തിന്റെ പ്രവർത്തനത്തിനാവശ്യമായ മിനറൽസ് ഇതിലൂടെ ലഭിക്കും.

∙ ആവശ്യത്തിന് വെള്ളം ദിവസവും കുടിക്കുക. കുറഞ്ഞത് പത്ത് ലിറ്റർ വെള്ളമെങ്കിലും ദിവസേന കുടിക്കുക. വേനൽ കാലത്ത് കുടിക്കുന്ന വെള്ളത്തിന്റെ അളവും കൂട്ടുക.

∙ എല്ലാ തവണയും ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഏഴു മുതൽ പത്തു തവണ വരെ ശ്വാസം എടുക്കുക. ഭക്ഷണം സ്വീകരിക്കുന്നതിനായി ശരീരത്തെ തയാറാക്കുന്നതിനാണ് ഇത്.

∙ ഭക്ഷണം വായില്‍ നിന്ന് അകത്തേക്ക് പോകുന്നതിനു മുമ്പെ അത് ദ്രവരൂപത്തിലാക്കുക. ദഹനം കൂടുതൽ എളുപ്പമാക്കുന്നതിന് ഇതുപകരിക്കും.

English Summary: 7 Ways to stay healthy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com