sections
MORE

ജാപ്പനീസ് സുന്ദരികളുടെ സൗന്ദര്യരഹസ്യം പുറത്ത്

beauty tips
SHARE

പൊതുവേ സുന്ദരികളാണ് ജാപ്പനീസ് പെണ്‍കുട്ടികള്‍. ചര്‍മസൗന്ദര്യത്തിലും അഴകളവുകളുടെ കാര്യത്തിലും ഇവരെ വെല്ലാന്‍ പ്രയാസം. അത്രത്തോളം പെര്‍ഫെക്ട് ആണ് ഇവര്‍. എന്നാല്‍ എന്താണ് ഈ ജാപ്പനീസ് സൗന്ദര്യരഹസ്യം. അമിതവണ്ണം ഉള്ള ഒരാളെ ജപ്പാന്‍കാര്‍ക്കിടയില്‍ കാണാന്‍തന്നെ പ്രയാസമാണ്. മറ്റു രാജ്യക്കാരെ അപേക്ഷിച്ച് ലൈഫ് എക്സ്പെക്റ്റൻസി വളരെ കൂടിയവരാണ് ജാപ്പനീസ് ജനത. എപ്പോഴും എനെര്‍ജെറ്റിക്ക് ആയിരിക്കുന്ന ഇവരുടെ സൗന്ദര്യരഹസ്യം എന്താണെന്ന് അറിയാമോ?

പോഷകസമ്പന്നമായ ആഹാരം - പോഷകപ്രദമായ ആഹാരം അതും വീട്ടില്‍ പാചകം ചെയ്ത ആഹാരം കൂടുതല്‍ കഴിക്കുന്നവര്‍ ആണ് ജപ്പാന്‍കാര്‍. ഒരു കപ്പ് ചോറ് , ഒരു ഗ്ലാസ്‌ ഗ്രീന്‍ ടീ , മിസോ സൂപ് എന്നിവയാണ് ഇവരുടെ മിക്കപ്പോഴും ഉള്ള ആഹാരം. പച്ചക്കറികള്‍ ധാരാളം കഴിക്കും. ഇതുമൂലം ആന്റിഒാക്സിഡന്റ് കൂടിയ അളവില്‍ ഇവരുടെ ഡയറ്റില്‍ എത്തുന്നു. ഇത് ചെറുപ്പം നിലനിര്‍ത്താന്‍ ജപ്പാന്‍കാരെ സഹായിക്കും.

പുളിപ്പിച്ച ആഹാരം- പുളിപ്പിച്ച ആഹാരം അഥവാ Fermented foods ധാരാളം കഴിക്കുന്നവര്‍ ആണിവര്‍. വൈറ്റമിന്‍, മിനറല്‍സ് എന്നിവ ഇവയില്‍ ധാരാളം. ഇത് ദഹനത്തിനും ഏറെ സഹായകം.

ജീവിതചര്യ - നല്ല അടുക്കും ചിട്ടയും ഉള്ള, വ്യായാമത്തിന് പ്രാധാന്യം കൊടുക്കുന്ന ജീവിതക്രമം ആണ് ജാപ്പനീസ് ജനതയുടേത്. ബൈക്ക് അല്ലെങ്കില്‍ സൈക്കിള്‍ സവാരിയാണ്‌ കൂടുതല്‍ ആശ്രയിക്കുക. നടക്കാന്‍ കഴിയുന്ന ദൂരം അവര്‍ നടന്നു മാത്രമേ പോകൂ. പൊതു വാഹനസൗകര്യം കൂടുതല്‍ ആശ്രയിക്കുന്ന ആളുകള്‍ ആണ് ഇവര്‍.

ആഹാരം കുറഞ്ഞ അളവില്‍ - കൂടിയ അളവില്‍ ആഹാരം വാരി കഴിക്കാതെ കുറഞ്ഞ അളവില്‍ ആഹാരം കഴിക്കുന്ന ആളുകള്‍ ആണ് ജപ്പാന്‍കാര്‍. ആഹാരം കഴിക്കുമ്പോള്‍ സംസാരിക്കുന്ന ശീലം പോലും അവര്‍ക്കില്ല.

ചൂടു വെള്ളം - ചൂടുവെള്ളത്തിലെ കുളി ജപ്പാന്‍കാരുടെ ജീവിതചര്യയുടെ ഭാഗമാണ്. മസില്‍ റിലാക്സ് ചെയ്യാനും രക്തചംക്രമണം കൂട്ടാനും ഇതവരെ സഹായിക്കും. 

English Summary: Tips on how to stay slim and young the Japanese way

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA