ADVERTISEMENT

പുതുവര്‍ഷം ഇങ്ങെത്തി... എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ആദ്യത്തെ കുറച്ചു നാളുകള്‍ ന്യൂ ഇയര്‍  റെസലൂഷനുകളുടെ കാലമാകും. എന്നാല്‍ ഇത്തരം  റെസലൂഷനുകള്‍ എടുക്കുന്നവര്‍ അത് വർഷം മുഴുവന്‍ പ്രാവര്‍ത്തികമാക്കാറൂണ്ടോ? എങ്കില്‍ ഇതാ ഈ പുതുവര്‍ഷത്തൽ നിങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കാന്‍ പോകുന്ന ചില നിര്‍ദേശങ്ങള്‍ .

സോഷ്യല്‍ മീഡിയയെ വിശ്വസിക്കേണ്ട - സോഷ്യല്‍ മീഡിയ ചില അവസരങ്ങളില്‍ നല്ലതാണെങ്കിലും ചിലപ്പോള്‍ സമയം കളയുന്ന സംഗതിയാണ്. സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ കണ്ടിട്ട് അവരുമായി അനാവശ്യ താരതമ്യം ചെയ്യലും മറ്റും നടത്തുന്നത് നിങ്ങളുടെ സന്തോഷം കെടുത്തും. ഒപ്പം നിങ്ങള്‍ക്ക് യോജിക്കാത്ത വ്യായാമങ്ങള്‍, ഡയറ്റ് പ്ലാനുകള്‍ ഒക്കെ സോഷ്യല്‍ മീഡിയ നോക്കി ഫോളോ ചെയ്‌താല്‍ ഉള്ള സമാധാനം കെടുത്തും. അതിനാല്‍ സോഷ്യല്‍ മീഡിയയുടെ നല്ല വശങ്ങള്‍ മാത്രം സ്വീകരിക്കുക.

താരതമ്യം വേണ്ട - നിങ്ങള്‍ നിങ്ങളായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. മറ്റുള്ളവരെ കാണിക്കാനല്ല, സ്വന്തം താൽപര്യങ്ങള്‍ക്ക് അനുസരിച്ചു വേണം വസ്ത്രം ധരിക്കാന്‍. ഫാഷന്‍ സ്റ്റൈലിസ്റ്റുകളുടെ ഉപദേശം കേട്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു വസ്ത്രം മാറ്റി വയ്ക്കേണ്ട കാര്യമില്ല. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുകയും വേണ്ട.

ഇഷ്ടമുള്ളത് കഴിക്കൂ - പഴങ്ങളും പച്ചക്കറികളും എല്ലാം ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ ഏറ്റവും ഇഷ്ടമുള്ള ആഹാരം വേണ്ടെന്നു വച്ച് എത്ര നാള്‍ കഴിയും? ഇഷ്ടമുള്ള ആഹാരം മുന്നില്‍ വന്നിട്ടും കഴിക്കാതെ മാറ്റിവയ്ക്കേണ്ടി വരുന്നത് സ്‌ട്രെസ് കൂട്ടും. അതിനാല്‍ ഇഷ്ടമുള്ളത് കഴിക്കുക. അമിതമാകാതെ നോക്കിയാല്‍ മതി.

സ്വയം സ്നേഹിക്കുക - ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും നിങ്ങള്‍ക്ക് മാത്രമായി അൽപനേരം മാറ്റി വയ്ക്കാം. ഇത് നിങ്ങളോടു തന്നെയുള്ള ഇഷ്ടം വര്‍ധിപ്പിക്കും. അൽപനേരം ഇഷ്ടമുള്ള സംഗീതം കേള്‍ക്കാം, യോഗ ചെയ്യാം ,അല്ലെങ്കില്‍ ഇത്തിരി ചെടികള്‍ നാട്ടു വളര്‍ത്താം.

വര്‍ക്ക്‌ ഔട്ട്‌ - ശരീരം ഫിറ്റായി ഇരിക്കുക എന്നത് നിങ്ങളുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഈ വർഷം ഫിറ്റ്നസിനു കൂടി സമയം ചിലവിടാം. സ്ഥിരം ചെയ്യുന്ന വ്യായാമങ്ങള്‍ മടുപ്പിക്കുന്നു എന്നു തോന്നിയാല്‍ ഒരു പുതിയ വര്‍ക്ക്‌ ഔട്ട്‌ ഇടയ്ക്കിടെ പരീക്ഷിക്കുക.

വണ്ണം കൂടുന്നത് തെറ്റാണോ – അനാരോഗ്യകരമാണ് അമിതവണ്ണം. പക്ഷേ വണ്ണം ഉള്ളവരെല്ലാം വില്‍പവര്‍ ഇല്ലാത്തവരാണെന്ന ധാരണ ആദ്യം കളയാം. സ്വന്തം ശരീരത്തെ അറിഞ്ഞു സ്നേഹിക്കുക എന്നത് ഏറെ പ്രധാനമാണ്.

അലോസരപ്പെടുത്തുന്ന എല്ലാത്തിനെയും തള്ളിക്കളയാം - എന്താണ് നിങ്ങളെ ഏറ്റവുമധികം അലോസരപ്പെടുത്തുന്നത് എന്ന് ആലോചിച്ചു നോക്കൂ. അതൊരു ഗ്രൂപ്പ്‌ ആകാം, സോഷ്യല്‍ മീഡിയയാകാം. അത് നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ടിന്റെ ഉപദേശം ആയാല്‍ പോലും അവയ്ക്ക് അര്‍ഹിക്കുന്ന അവഗണന നല്‍കുക. 

പുതിയ വര്‍ക്ക്‌ഔട്ട്‌ വസ്ത്രം -  ഒരല്‍പം ക്രേസി ആയ ഒരു വര്‍ക്ക്‌ ഔട്ട്‌ വസ്ത്രം വാങ്ങി നോക്കൂ. ജിമ്മിലേക്ക് പോകാനുള്ള നിങ്ങളുടെ താൽപര്യം അതോടെ വര്‍ധിക്കും. എന്നും ഒരേ പോലെ വസ്ത്രം ധരിക്കുന്നതിനേക്കാള്‍ അടിപൊളി ഐഡിയ ആണ് ഇടയ്ക്കിടെ വ്യത്യസ്തമായി വസ്ത്രം ധരിച്ചു പോകുക എന്നത്.

വ്യത്യസ്തത - ഇടയ്ക്കിടെ വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ഈ വർഷം അതൊന്നു നോക്കൂ. 

ചുറ്റുമുള്ള എല്ലാം ഒന്ന് നോക്കൂ - നിങ്ങള്‍ക്കു ചുറ്റുമുള്ള എല്ലാത്തിന്റെയും സൗന്ദര്യം നിങ്ങള്‍ ആസ്വദിക്കുന്നുണ്ടോ? കഴിക്കുന്ന ആഹാരത്തിന്റെ രുചി, മണം എല്ലാം. ഇല്ലെങ്കില്‍ അതൊക്കെ ഒന്ന് ശ്രദ്ധിക്കൂ. അത് നിങ്ങള്‍ ചെയ്യുന്ന എല്ലാത്തിനോടും താൽപര്യം വര്‍ധിപ്പിക്കും. 

സ്വന്തം ശരീരത്തെ സ്നേഹിക്കാം - നിങ്ങളുടെ ശരീരത്തെ ആദ്യം സ്നേഹിക്കൂ.  നിങ്ങള്‍ എങ്ങനെയാണോ അങ്ങനെതന്നെ സ്വയം സ്നേഹിച്ചു നോക്കൂ. അത് നിങ്ങളില്‍ വലിയ മാറ്റം ഉണ്ടാക്കും

English Summary: 11 New Year's Resolutions for Body Acceptance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com