ADVERTISEMENT

ഓഫിസിലെ സ്ട്രെസും ടെന്‍ഷനും സമാധാനം കെടുത്തുന്നുണ്ടോ? ഇതാ നല്ലൊരു പരിഹാരം. നിങ്ങളുടെ ഇരിപ്പിടത്തിനു സമീപം കുറച്ച് ഇന്‍ഡോര്‍ പ്ലാന്റുകള്‍ വളര്‍ത്തി നോക്കൂ എന്നാണു മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്. അവ സ്‌ട്രെസ് കുറയ്ക്കുകയും മാനസികാരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുമത്രേ.

ഗ്രീന്‍ എൻവയോൺമെന്റ് മാനസികാരോഗ്യം വര്‍ധിപ്പിക്കും എന്നാണ് ഹ്യോഗോ സര്‍വകലാശാലയില്‍ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനവും പറയുന്നത്. വിവിധ ഓഫിസുകളിലെ ഉദ്യോഗാർഥികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഈ വിവരം. 

ഓഫിസില്‍ നിങ്ങളുടെ മേശയ്ക്കോ ഇരിപ്പിടത്തിനോ സമീപത്തായി ഇന്‍ഡോര്‍ പ്ലാന്റുകള്‍ വയ്ക്കുകയാണ് സ്‌ട്രെസ് കുറയ്ക്കാന്‍ ചെയ്യേണ്ടത്. ഇത് ഇതിനോടകം പലരും പ്രാവര്‍ത്തികമാക്കിയ വിദ്യ കൂടിയാണെന്ന് വിദഗ്ധര്‍ പറയുന്നു.

English Summary: Office tension and stress relief tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com