ADVERTISEMENT

ഔഷധഗുണങ്ങൾ ഏറെയുള്ള സസ്യമാണ് തുളസി. ആയുർവേദത്തിൽ തുളസിക്ക് ഏറെ പ്രാധാന്യമുണ്ട്. തുളസിവെള്ളവും ഏറെ ആരോഗ്യകരമാണ്.

തുളസിവെള്ളം കുടിച്ച് ദിവസം തുടങ്ങാം. ഇത് വിഷപദാർഥങ്ങളെയും കീടാണുക്കളെയും അകറ്റി ദഹനപ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നു. വയറു ശുദ്ധമാക്കുന്നു. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അവയവങ്ങളുടെയെല്ലാം പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകൾ തുളസിയിലുണ്ട്. 

തുളസി വെള്ളത്തിന് ആന്റി അലർജിക്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ജലദോഷം, ചുമ, മറ്റ് അണുബാധകൾ ഇവയെ എല്ലാം അകറ്റുന്നു. 

സ്ട്രെസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അകറ്റാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും തുളസിവെള്ളം  ശീലമാക്കാമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഓർമശക്തി വർധിപ്പിക്കാനും ഇത് സഹായിക്കും. 

ദിവസവും തുളസിവെള്ളം കുടിച്ചാൽ മറ്റൊരു ഗുണം കൂടിയുണ്ട്. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. അരവണ്ണം കുറയ്ക്കാനും ഇതുവഴി ശരീരഭാരം കുറയ്ക്കാനും തുളസിവെള്ളം സഹായിക്കും. തുളസിയിലയടങ്ങിയ പ്രകൃതിദത്ത രാസപദാർഥങ്ങൾ ഡൈജസ്റ്റീവ് എൻസൈമുകളുമായും ദഹനരസങ്ങളുമായും ഇടപെട്ട് കൊഴുപ്പിനെ വേരോടെ പിഴുതുകളയുന്നു. പൊണ്ണത്തടിക്കു കാരണമായേക്കാവുന്ന അനിയന്ത്രിതമായ അളവിലുള്ള കൊളസ്ട്രോളിനെ നിയന്ത്രിക്കാനും തുളസിയില സഹായിക്കും. ശരീരഭാരം നിയന്ത്രിക്കാൻ ദിവസവും തുളസിവെള്ളം ശീലമാക്കാം. 

തുളസിവെള്ളം എങ്ങനെ തയാറാക്കാം?

രണ്ട് കപ്പ് തിളച്ച വെള്ളത്തിലേക്ക് ഏതാനും തുളസിയിലകൾ ഇടുക. ചെറുതീയിൽ മൂന്നോ നാലോ മിനിറ്റ് തിളപ്പിക്കുക. തണുക്കാൻ അനുവദിക്കുക. ചെറുചൂടോടെയോ തണുത്തിട്ടോ ഈ വെള്ളം കുടിക്കാം.

English Summary: Want to stay in shape, Start having Tulsi water every morning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com