ADVERTISEMENT

തേച്ചുകുളി എന്നാൽ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാൽ നിറുകയിൽ എണ്ണ വയ്ക്കുക എന്നുമാണ്. നിറുക എന്നതു നാഡീഞരമ്പുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ  വെള്ളവും  എണ്ണയും  നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയിൽ താഴുന്നതാണു നീർക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളിൽ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്ടുള്ളവർ  പതിവായി നിറുകയിൽ എണ്ണതേച്ചു കുളിച്ചിരുന്നു. എണ്ണ നിറുകയിൽ തേച്ചു ശീലിച്ചാൽ വെള്ളവും വിയർപ്പും നിറുകയിൽ താഴില്ല, നീർക്കെട്ടും പനിയുമുണ്ടാകുകയുമില്ല.

പച്ചവെളിച്ചെണ്ണ തേയ്ക്കാമോ?

ജലാംശമില്ലാത്ത എണ്ണയാണു നിറുകയിൽ തേക്കണ്ടേത്. പച്ചവെളിച്ചെണ്ണയിൽ ജലാംശമുണ്ട്. അതുകൊണ്ടാണ് എണ്ണ തേച്ചാൽ നീരിറക്കമുണ്ടാകും എന്ന അനുഭവവും  ഭയവുമുള്ളത്. വെയിലത്തു വച്ചു ചൂടാക്കിയതോ ചുമന്നുള്ളിയും തുളസി കതിരും ചതച്ചിട്ടു മുറുക്കിയതോ, രോഗാനുസൃതം കാച്ചിയതോ ആയ എണ്ണയായിരിക്കണം നിറുകയിൽ തേക്കുന്നത്. നീർപിടുത്തമുള്ള എണ്ണ നിറുകയിൽ  തേച്ചാൽ  നീർക്കെട്ടുണ്ടാകുകയില്ലെന്നു മാത്രമല്ല, ശരീരത്തെവിടേയുമുള്ള നീർക്കെട്ട് വലിഞ്ഞ്, വിട്ടുമാറാത്ത ജലദോഷം, തലവേദന, സൈനസൈറ്റിസ്, ടോൺസിലൈറ്റിസ്, ആസ്മ, അലർജി, സന്ധിവേദന തുടങ്ങിയ രോഗങ്ങളും പരിഹരിക്കപ്പെടും

കുളിക്കാൻ നല്ല സമയമേത്?

രാവിലെയോ വൈകുന്നേരമോ, സന്ധ്യയ്ക്കോ ആണു കുളിക്കാവുന്ന സമയം. രാവിലത്തെ കുളി വിശേഷിച്ചും ആയുസ്സും ആരോഗ്യവും ഉണർവും ഉന്മേഷവും ഉണ്ടാക്കും. നട്ടുച്ചയ്ക്കും പാതിരാത്രിയിലും കുളി പാടില്ല. ആഹാരം കഴിച്ചിട്ടുപോയി കുളിക്കരുത്. എപ്പോഴും തലയാണ് ആദ്യം കുളിക്കേണ്ടത്. തലയിൽ തണുത്ത വെള്ളമേ പാടുള്ളു. തല തണുത്ത വെള്ളത്തിൽ കഴുകിയ ശേഷം ദേഹം ചൂടുവെള്ളം കൊണ്ടു കുളിക്കണം. ആദ്യംദേഹം കുളിച്ചാൽ ദേഹത്തിലെ ചൂടു തലയിലേക്കു പ്രവഹിക്കുമെന്നതു മുടികൊഴിച്ചിലിനും തലവേദനയ്ക്കും അനാരോഗ്യങ്ങൾക്കുമെല്ലാം കാരണമാകും. തലയിൽ ചൂടുവെള്ളമൊഴിക്കുന്നത് മുടിക്കും കണ്ണിനും  ദോഷകരമാണ്. ഒരു വട്ടംകൂടി തലയിലും പാദങ്ങളിലും തണുത്ത വെള്ളമൊഴിച്ചു വേണം കുളിനിർത്താൻ.

ദേഹത്ത് എണ്ണ തേക്കുമ്പോൾ 

എണ്ണ ദേഹത്തുതേച്ചു കുളിക്കുന്നത്  ശരീരപുഷ്ടിക്കും  ക്ഷീണം കുറയാനും നല്ലതായതിനാൽ ദിവസവും ചെയ്യാം. നിറുകയിലും ചെവിയിലും കാലിന്നടിയിലും എണ്ണ തേക്കണം. ചെവിയിൽ എണ്ണ തേക്കുന്നത് കാലുകൾക്കു തണുപ്പേകും. കാലടികളിൽ എണ്ണ തേക്കുന്നത് നേത്രരോഗങ്ങളകറ്റും. പല്ലിനുണ്ടാകുന്ന രോഗങ്ങളെ ശമിപ്പിക്കാൻ കണ്ണിൽ തേക്കണം. ദേഹം മുഴുവൻ എണ്ണ തേച്ച ശേഷം മൃദുവായി തടവണം. നല്ലെണ്ണ തേച്ചുകുളിക്കുന്നത് അനുയോജ്യമാണ്.

English Summary: Bathing tips for healthy lifestyle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com