ADVERTISEMENT

വിവാഹം കഴിഞ്ഞു നാലു വര്‍ഷങ്ങളായിട്ടും ഞങ്ങൾക്കു കുട്ടികൾ ആയിട്ടില്ല. പരിശോധിച്ചപ്പോൾ എനിക്കു  PCOD എന്ന തകരാർ ഉണ്ട്. ഭർത്താവിന്റെ ബീജപരിശോധന നടത്തണം എന്ന് പറഞ്ഞപ്പോൾ മുതല്‍ അദ്ദേഹം ഇടഞ്ഞു നിൽക്കുകയാണ്. ഒരു തരത്തിൽ നിർബന്ധിച്ചു സമ്മതിച്ചപ്പോൾ അതിൽ അൽപം ചലനക്കുറവിന്റെ (motiltity) പ്രശ്നം കണ്ടു. അതോടെ ആൾ ആകെ ദേഷ്യത്തിലാണ്. ‘എന്നെകൊണ്ട് ഒന്നിനും കൊള്ളില്ല, എനിക്കു പൗരുഷമില്ല എന്നു തെളിയിച്ചപ്പോൾ നിനക്കു സമാധാനമായില്ലേ’ എന്നൊക്കെപ്പറഞ്ഞ് എന്നോട് ആകെ കലിപ്പിലാണ്. ലൈംഗിക ബന്ധത്തിനു തയാറാകുന്നതേ ഇല്ല. ‘ബന്ധപ്പെട്ടിട്ടും കാര്യമില്ലലോ’ എന്നാകാം മനസ്സിലിരുപ്പ്. ലൈംഗികബന്ധം ഉണ്ടായില്ലെങ്കിൽ ഞാൻ തനിയെ ചികിൽസിച്ചിട്ട് എന്താണു കാര്യം? ‘കുട്ടികൾ ഉണ്ടായില്ലെങ്കിൽ വേണ്ട, എന്നൊടൊന്നു സ്നേഹമായി പെരുമാറിക്കൂടേ’ എന്നു ഞാൻ ചോദിക്കുമ്പോൾ ആൾ മൗനത്തിലാണ്. വല്ലാത്ത മനപ്രയാസത്തിലാണ്.

പ്രതികരണം: പൗരുഷം എന്നാൽ ലൈംഗികശേഷി, സന്തതികളെ ഉൽപാദിപ്പിക്കുവാനുള്ള കഴിവ് എന്നിവയാണ് എന്ന തെറ്റിദ്ധാരണ വ്യാപകമാണ്. ഇവിടെ ലൈംഗിക ശേഷിക്കു കുറവൊന്നുമില്ല. എങ്കിൽ പോലും ബീജങ്ങളുടെ ചലനം കുറവാണ് എന്ന തകരാറിനെ പൗരുഷക്കുറവായി സ്വയം വ്യാഖ്യാനിച്ചിരിക്കുകയാണ് അദ്ദേഹം. ഗർഭിണിയാകാത്തത് സ്ത്രീയുടെ മാത്രം കുഴപ്പം കൊണ്ടാണ് എന്നു ചിന്തിക്കുന്നവരുടെ എണ്ണം കുറവല്ല.

തനിക്കെന്തെങ്കിലും തകരാ‍ര്‍ ഉണ്ടെങ്കിൽ അതിനെ അംഗീകരിച്ച് അതിനുള്ള പരിഹാരം തേടുക എന്നതാണ് മാനസികാരോഗ്യത്തിന്റെ ലക്ഷണം. അതിനുപകരം നിഷേധം (denial), ദേഷ്യം (anger) എന്നീ പ്രതികരണങ്ങളാണ് അദ്ദേഹം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങളുടെ സ്നേഹപൂർണമായ സമീപനം കൊണ്ട് ഒരു പക്ഷേ ഈ പ്രതികരണങ്ങൾ കെട്ടടങ്ങുമായിരിക്കും. അല്ലാത്തപക്ഷം നിങ്ങൾ ഇപ്പോൾ കാണുന്ന ഡോക്ടറുടെ ഉപദേശം തേടുക. ആ കൗണ്‍സലിങ്ങുകൊണ്ടും പ്രയോജനം ഉണ്ടാകുന്നില്ല എങ്കിൽ മാനസികാരോഗ്യ വിദഗ്ധന്റെ സഹായത്താൽ സ്വയം പരാജയപ്പെടുത്തുന്ന ചിന്തകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും അദ്ദേഹത്തിനു മോചനം ലഭിക്കും. 

English Summary: Family life problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com