ADVERTISEMENT

1990കൾക്കു ശേഷമാണ് കേരളത്തിൽ കാൻസർ ഇത്രയുമധികം വർധിച്ചത്. പ്രകൃതിജീവിതത്തിൽ നിന്നു മടങ്ങി ഫാസ്റ്റ്ഫുഡ്– ജങ്ക്ഫുഡ് സംസ്കാരത്തിലേക്കുള്ള മാറ്റം ഇവിടെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട് എന്നു വേണം കരുതാൻ. കുടിക്കാൻ ശുദ്ധജലം ലഭിക്കാത്തതും മലിനജലം കുടിക്കേണ്ടി വരുന്നതുമാണ് കാൻസറിന്റെ പ്രധാന കാരണങ്ങളിലൊന്ന്. 

നാട്ടുഭക്ഷണങ്ങളും പ്രകൃതിപരമായ ഭക്ഷണങ്ങളും ഉപേക്ഷിച്ച് രുചി മാത്രം തേടിപ്പോയപ്പോൾ വിരുന്നെത്തിയതാണ് അർബുദം എന്നു പറയാം. ചിലരാകട്ടെ പച്ചക്കറി ഉപേക്ഷിച്ച് മാംസഭക്ഷണങ്ങളിലേക്ക് ചേക്കേറി. ഇത് വൈറ്റമിനുകളുടെ അഭാവത്തിനും അമിത കോശവളർച്ചയ്ക്കും ശരീരവൈകൃതാവസ്ഥയ്ക്കും കാരണമായി. ഇത്തരം ശരീരങ്ങളിൽ പലതും കാൻസറിന്റെ വിളനിലങ്ങളായി തീർന്നു. 

കേരളീയ കാലാവസ്ഥയിൽ മാംസഭക്ഷണം ശരീരത്തിന് അനിവാര്യമായ ഒന്നല്ല. എന്നാൽ പാൽ, മത്സ്യം, മുട്ട എന്നിവ ശരീരപ്രതിരോധത്തിന് അത്യാവശ്യമാണ്. വിഷമയമായ പച്ചക്കറികളുടെ നിരന്തര ഉപയോഗവും മുട്ട, മീൻ എന്നിവ ഉപയോഗിക്കാത്തതും സസ്യഭക്ഷണം മാത്രം ശീലിച്ചവരിലും കാൻസർ വ്യാപ്തി സൃഷ്ടിച്ചു. കൂടാതെ, വിഷസാനിധ്യമുള്ള നിറക്കൂട്ടുകൾ ചേർത്ത ബേക്കറി ഭക്ഷണങ്ങൾ, കോളകൾ, ചിക്കൻ ഷവർമ പോലുള്ള ഭക്ഷണങ്ങൾ, ചുട്ടെടുക്കുന്ന തന്തൂരി ഭക്ഷണങ്ങൾ എന്നിവയും കാൻസറിലേക്കു നയിക്കുന്നതായി പറയപ്പെടുന്നു.

ചൈനീസ് മസാലകളുടെ ഉപയോഗം കാൻസറിനു മറ്റൊരു കാരണമാണ്. വിഷജീവികളായ പാമ്പുകൾ, പട്ടി എന്നിവയിൽ ചൈനക്കാർ ഉപയോഗിക്കുന്ന ചൈനീസ് മസാലകൾ മത്സ്യത്തിലും മാംസത്തിലും നമ്മൾ ഉപയോഗിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്. 

English Summary: Eating disorders leads to cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com