ADVERTISEMENT

കൊറോണ വൈറസ് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ മാസ്കുകളും ഹാന്‍ഡ് സാനിറ്റൈസറുകളും വ്യാപകമായി വാങ്ങിക്കൂട്ടുകയാണ്. പല കടകളിലും സ്റ്റോക്ക്‌ തികയാത്ത അവസ്ഥയാണെന്നു വ്യാപാരികള്‍ പറയുന്നു. എന്നാല്‍ വീടുകളില്‍ത്തന്നെ സാനിറ്റൈസര്‍ നിര്‍മിക്കാം. മരുന്നുകടകളില്‍ നിന്നോ  ഗ്രോസറി സ്റ്റോറുകളില്‍ നിന്നോ ഇതിനു വേണ്ട സാധനങ്ങൾ വാങ്ങാവുന്നതാണ്.

ഏറ്റവും നല്ല  ഹാന്‍ഡ്‌ സാനിറ്റൈസര്‍?

സെന്റര്‍ ഫോര്‍ ഡിസീസ് കൺട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍ പറയുന്നത് അറുപതു ശതമാനം ആല്‍ക്കഹോള്‍ കണ്ടന്റ് ഉള്ള ഹാന്‍ഡ്‌ സാനിറ്റൈസര്‍ ആണ് ഉപയോഗിക്കേണ്ടത് എന്നാണ്. ഇതു നിർമിക്കുന്ന രീതി ചുവടെ.

1. 2/3 ഐസോപ്രൊപ്പൈൽ (Isopropyl) ആല്‍ക്കഹോള്‍ 
2. 1/3 അലോവെര ജെല്‍ 
3. എസന്‍ഷ്യല്‍ ഓയില്‍

മിക്സിങ് ബൗളില്‍ ഐസോപ്രൊപ്പൈൽ ആല്‍ക്കഹോള്‍,  അലോവെര ജെല്‍ എന്നിവ ചേര്‍ക്കുക. ഇവ നന്നായി മിക്സ് ചെയ്ത ശേഷം പത്ത് തുള്ളി ഓയില്‍ ഒഴിക്കുക. ശേഷം നല്ല അടച്ചുറപ്പുള്ള ഒരു കുപ്പിയില്‍ ഇത് സ്റ്റോര്‍ ചെയ്യുക. ഹാന്‍ഡ്‌ സാനിറ്റൈസര്‍  റെഡി.

ഇരുപതു സെക്കൻഡ് കൈകള്‍ വൃത്തിയായി കഴുകുന്നതും വൈറസ് പകരാതിരിക്കാന്‍ സഹായകമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

English Summary: Coronavirus Prevention: Make hand sanitizer at home using these three ingredients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com