ADVERTISEMENT

നല്ല പ്രായത്തിൽ നല്ലതു പോലെ അധ്വാനിച്ചു. മുതിർന്ന പൗരന്മാരായി സമൂഹം പരിഗണിച്ചു തുടങ്ങിയപ്പോഴേക്കും രോഗങ്ങൾ പടികയറി വരുന്നു എന്ന് ആശങ്കയുള്ളവരുണ്ടോ? വർധിച്ചു വരുന്ന ചികിത്സാച്ചെലവ് എങ്ങനെ താങ്ങും എന്ന് ആശങ്കപ്പെടുന്നവരുണ്ടോ? 

മെഡിക്കൽ ബില്ലുകളെക്കുറിച്ച് ആശങ്കയില്ലാതെ ഉന്നത നിലവാരമുളള സേവനങ്ങൾ ലഭ്യമാക്കാൻ  ആരോഗ്യ ഇൻഷുറൻസ് സഹായകമാകും എന്ന് ഓർമിക്കുക.

സാധാരണ നിലയിൽ മുതിർന്ന പൗരൻമാർക്കായുള്ള ആരോഗ്യ ഇൻഷുറൻസിന് പ്രതിവർഷം 20,000 രൂപ മുതൽ 30,000 രൂപ വരെയാണു ചെലവു വരിക. അറുപതു വയസ്സ് കഴിഞ്ഞവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വിധത്തിൽ കാഷ്‌ലെസ് അഡ്മിഷൻ, പതിവ് ആരോഗ്യ പരിശോധനകൾ, സൗജന്യ ആംബുലൻസ് സൗകര്യം, മാരക രോഗങ്ങൾക്കുള്ള പരിരക്ഷ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയാണ് മുതിർന്ന പൗരൻമാർക്കായുള്ള ആരോഗ്യ ഇൻഷൂറൻസ് എത്തുന്നത്. 

പല സ്ഥാപനങ്ങളും കോർപറേറ്റ് ഗ്രൂപ്പ് ഇൻഷുറൻസ് പോളിസികൾ വഴി ജീവനക്കാർക്കും കുടുംബത്തിനും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാറുണ്ട്. ഇവ ഏറെ ഗുണകരമാണെങ്കിലും മുതിർന്ന പൗരൻമാർക്ക് പലപ്പോഴും പരിരക്ഷ നൽകാറില്ല. 

നിലവിൽ എന്തെങ്കിലും രോഗങ്ങളുണ്ടെങ്കിൽ പരിരക്ഷ ലഭിക്കില്ലെന്നതാണ് പലരുടേയും തെറ്റിദ്ധാരണ. ഇതേ തുടർന്ന് മാതാപിതാക്കൾക്ക് എന്തെങ്കിലും രോഗങ്ങളുണ്ടെന്നതിന്റെ പേരിൽ ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിൽ നിന്നു വിട്ടുനിൽക്കുകയും ചെയ്യും. യഥാർഥത്തിൽ നിലവിലുളള പല രോഗങ്ങൾക്കും പോളിസി എടുക്കുമ്പോൾ മുതലോ നിശ്ചിത കാത്തിരിപ്പു കാലാവധിക്കു ശേഷമോ പരിരക്ഷ നൽകുന്നതാണ് പല ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെയും രീതി. നിർദിഷ്ട കാത്തിരിപ്പു കാലാവധിക്കുശേഷം അത്തരം രോഗങ്ങളുമായി ബന്ധപ്പെട്ട ക്ലെയിമുകൾ നൽകാം. നിലവിലെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ഇൻഷുറൻസ് സ്ഥാപനത്തെ അറിയിക്കുന്നതാണ് ഏറ്റവും മികച്ചത്. അതു വഴി ക്ലെയിമുകൾ നിരസിക്കപ്പെടുന്നതും ഒഴിവാക്കാം.

സംശയങ്ങളോ പരാതികളോ ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കാം.  മറുപടി പ്രസിദ്ധീകരിക്കും. 

വിലാസം: nallaprayam@mm.co.in

English Summary: Senior Citizen Health Insurance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com