ADVERTISEMENT

രോഗങ്ങൾ പകരുന്നതു തടയാൻ ഏറ്റവും നല്ലത് ദിവസവും ആരോഗ്യശീലങ്ങൾ പാലിക്കുക എന്നതാണ്. വൃത്തിയുമായി (hygiene) ബന്ധപ്പെട്ട കോവിഡ് 19 പോലുള്ള അണുബാധകൾ തടയാൻ ഇത് ഒരു പരിധിവരെ സഹായിക്കും. കൈ കഴുകുന്നത് ഉൾപ്പെടെയുള്ള ശീലങ്ങൾ കൊറോണ വൈറസ് പിടിപെടാതിരിക്കാൻ സഹായിക്കും എന്ന് തിരിച്ചറിഞ്ഞിട്ടുള്ളതാണ്. 

ഇതാ നമ്മൾ പതിവായി പിന്തുടരേണ്ട ചില ആരോഗ്യശീലങ്ങൾ

1. ചെറു ചൂടു നാരങ്ങാവെള്ളം – ദിവസവും രാവിലെ വെറുംവയറ്റിൽ ഈ ഡീടോക്സ് പാനീയം കുടിക്കുന്നത് ശരീരത്തിൽ നിന്ന വിഷാംശങ്ങൾ നീക്കും. നാരങ്ങാ വെള്ളത്തിലെ വൈറ്റമിൻ സി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. ഇത് വൈറസുകളെയും കീടാണുക്കളെയും തുരത്തും. ഉന്മേഷമേകുന്ന ഈ പാനീയം നിങ്ങളെ ആരോഗ്യമുള്ളവരാക്കും.

2. വൃത്തിയുള്ള ഭക്ഷണം – എന്തു ഭക്ഷണം ഉണ്ടാക്കുമ്പോഴും കൈകൾ വൃത്തിയായി കഴുകുക. ഒപ്പം പാത്രങ്ങളും ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലവും എല്ലാം കഴുകുക. പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കും മുൻപ് നന്നായി കഴുകുക. ഏറ്റവും മികച്ച രീതിയിൽ പാകം ചെയ്യുകയും ഈ ഭക്ഷണം സൂക്ഷിക്കുകയും ചെയ്യുക. ആവശ്യമുള്ള പോഷകങ്ങൾ ലഭിക്കാനും രോഗങ്ങൾ ഇല്ലാതിരിക്കാനും, സൂക്ഷിച്ചു വയ്ക്കുന്ന ഭക്ഷണത്തിന്റെ ചൂടും ശ്രദ്ധിക്കുക.

3. ഇടയ്ക്കിടെ കൈകൾ കഴുകാം – സോപ്പും വെള്ളവും ഉപയോഗിച്ച് ൈകകൾ ഇടയ്ക്കിടെ കഴുകുക. ഭക്ഷണം പാകം ചെയ്യുന്നതിനു മുൻപും കഴിച്ചശേഷവും കൈകൾ കഴുകണം. ബാത്ത്റൂമിൽ പോകുമ്പോൾ, മാലിന്യം കൈകാര്യം ചെയ്യുമ്പോൾ, മുറിവ് ശുശ്രൂഷിക്കുമ്പോൾ, രോഗിയുമായി ഇടപെടുമ്പോൾ, ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താൽ ഒക്കെ കൈകൾ കഴുകണം. വെള്ളവും സോപ്പും ലഭ്യമല്ലാത്ത സമയത്ത് ആൽക്കഹോൾ അടങ്ങിയ ഒരു ഹാൻഡ് സാനിറ്റൈസർ എപ്പോഴും കരുതുക. അണുബാധകൾ തടയാനും രോഗാണുക്കൾ വ്യാപിക്കുന്നതു തടയാനും ഏറ്റവും എളുപ്പമാർഗമാണ് കൈകൾ വൃത്തിയായി സൂക്ഷിക്കുക എന്നത്. 

4. വായും മൂക്കും മറയ്ക്കുക – ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും ഒരു ടിഷ്യു ഉപയോഗിച്ച് മൂടുക. ഉപയോഗശേഷം ടിഷ്യു വേണ്ടരീതിയിൽ ഉപേക്ഷിക്കുക. ടിഷ്യു ഇല്ലെങ്കിൽ കൈ ഉപയോഗിച്ച് മൂക്കും വായും മൂടുക.

5. തുടച്ചു വൃത്തിയാക്കാം – എപ്പോഴും സ്പർശിക്കുന്ന സ്ഥലങ്ങളിൽ ബാക്ടീരിയ, കീടാണുക്കൾ, വൈറസുകൾ ഇവയുണ്ടാകാം. ഈ സ്ഥലങ്ങള്‍ ഡിസ്ഇൻഫക്ടന്റുകൾ ഉപയോഗിച്ച് വൃത്തിയാക്കണം. വൈറസുകളിൽ നിന്നും കീടാണുക്കളിൽ നിന്നും ഇത് സംരക്ഷണം നൽകും. വീട്ടിൽ ആർക്കെങ്കിലും അസുഖം ഉണ്ടെങ്കിൽ വീട് മുഴുവൻ വൃത്തിയാക്കണം. 

6. വർധിപ്പിക്കാം രോഗപ്രതിരോധ ശക്തി - രോഗപ്രതിരോധ ശേഷി കുറഞ്ഞവരെ വൈറസുകളും ബാക്ടീരിയകളും പെട്ടെന്നു ബാധിക്കും. ശക്തമായ രോഗപ്രതിരോധ സംവിധാനം ആരോഗ്യമേകുകയും വൈറസുകളെ ഫലപ്രദമായി നേരിടുകയും ചെയ്യും. അതുകൊണ്ടു തന്നെ പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃത ഭക്ഷണവും വ്യായാമം, നല്ല ഉറക്കം, സ്ട്രെസ് മാനേജ്മെന്റ് ഇവയും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. രോഗങ്ങളെ പ്രതിരോധിക്കാൻ വൈറ്റമിൻ സി ധാരാളം അടങ്ങിയ ഭക്ഷണവും (ഓറഞ്ച്, പച്ചച്ചീര, ബ്രോക്കോളി മുതലായവ) വൈറ്റമിൻ ഇ (നട്സ്, സീഡ്സ്), വൈറ്റമിൻ ബി6 (കോഴിയിറച്ചി, മത്സ്യം, കടല) ഇവയടങ്ങിയ ഭക്ഷണവും മറ്റ് ആന്റി ഓക്സിഡന്റുകളും സഹായിക്കും. ധാരാളം വെള്ളം കുടിക്കണം. ഇഞ്ചി, മഞ്ഞൾ, വെളുത്തുള്ളി മുതലായവയും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 

English Summary: COVID-19; begin your day with a resolve to practice healthy habits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com