ADVERTISEMENT

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു മാത്രമല്ല, ഭക്ഷണം കഴിക്കുന്ന സമയവും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന്  അറിയാമോ? രാത്രി അത്താഴവും പിറ്റേദിവസത്തെ പ്രഭാത ഭക്ഷണവും തമ്മിൽ എത്ര മണിക്കൂർ നേരത്തെ ഇടവേള നൽകാറുണ്ട് നിങ്ങൾ? ഈ ഇടവേള കൂടുന്നതും കുറയുന്നതും ഒരുപോലെ അപകടകരമാണ്. ശരീരത്തിലെ ജൈവിക ക്ലോക്കിന്റെ പ്രവർത്തനം ഈ രണ്ടു ഭക്ഷണത്തിനുമിടയിലുള്ള ഇടവേളയെ ആശ്രയിച്ചാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ശരീരം ഉറങ്ങുമ്പോൾ ദഹനവ്യവസ്ഥയുടെ പ്രവർത്തനവും മന്ദഗതിയിലാകുന്നു. 

ആധുനിക നഗരജീവിതശൈലി പിന്തുടരുന്നവരിൽ കൂടുതലായി കാണുന്ന ചില ദുഷ്പ്രവണതകൾ ചൂണ്ടിക്കാട്ടി യുഎസിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച നിഗമനങ്ങൾ പങ്കുവച്ചത്. 

∙ അത്താഴം കഴിഞ്ഞ ശേഷവും രാത്രി വൈകി എന്തെങ്കിലും കൊറിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും. പ്രത്യേകിച്ചും ടിവി കണ്ടിരിക്കുമ്പോഴും മറ്റും. ഇത്തരക്കാർക്ക് പിറ്റേദിവസത്തെ പ്രഭാതഭക്ഷണത്തിലേക്ക് ചുരുങ്ങിയ സമയത്തെ ഇടവേള മാത്രമേ വരുന്നുള്ളൂ. 

∙ രാത്രി കൊറിച്ച എണ്ണപ്പലഹാരങ്ങളോ പായ്ക്ക്ഡ് ഫുഡോ ദഹിക്കാതെ തന്നെയാണ് അടുത്ത ദിവസത്തെ പ്രഭാത ഭക്ഷണം നാം അകത്താക്കുന്നത്. 

∙ കൊറിക്കാനുപയോഗിക്കുന്നത് പലപ്പോഴും ഉയർന്ന കാലറിയുള്ള സ്നാക്ക്സ് ആയതിനാൽ ദൂഷ്യഫലങ്ങൾ ഏറെയാണ്. 

∙ സ്നാക്ക്സ് കഴിച്ച് അധികം വൈകാതെ ഉറങ്ങുന്നതിനാൽ ഈ അധിക കാലറി ഊർജത്തെ ശരീരത്തിന് വേണ്ടവിധം ദഹിപ്പിച്ചു കളയാൻ കഴിയാതെ പോകുന്നു.  അമിതവണ്ണത്തിലേക്കു നിങ്ങളെ നയിക്കുന്ന പ്രധാനകാരണങ്ങളിലൊന്ന് ഈ കൊത്തിക്കൊറിക്കൽ ആഹാര രീതിയാണത്രേ.

∙ രണ്ടാമതായി പലരിലും കാണുന്ന പ്രവണത രാവിലത്തെ ഭക്ഷണം തിരക്കുകാരണം ഉപേക്ഷിക്കുന്നതാണ്. രാത്രി അത്താഴം കഴിച്ച് കൃത്യമായ ഇടവേള കഴിഞ്ഞാൽ ശരീരം വീണ്ടും ഭക്ഷണം ആവശ്യപ്പെടും. അപ്പോൾ പിറ്റേന്നത്തെ പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ എന്തായിരിക്കും ഫലം? ഇതും നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. 

∙ ആമാശയത്തിൽ ആസിഡ് ഉൽപാദിപ്പിക്കപ്പെടുകയും ദഹനവ്യവസ്ഥയെ തന്നെ തകരാറിലാക്കുകയും ചെയ്യുന്നു. 

അപ്പോൾ ഇനിമുതൽ അത്താഴവും പിറ്റേ ദിവസത്തെ പ്രഭാത ഭക്ഷണവും തമ്മിൽ കൃത്യമായ ഇടവേള പുലർത്താൻ ശ്രദ്ധിച്ചുകൊള്ളൂ. 

English Summary: The exact time difference between supper and breakfast, healthy life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com