ADVERTISEMENT

ലോകത്ത് 850 ദശലക്ഷം പേരാണ് വൃക്കരോഗം ബാധിച്ചവർ. മുതിർന്നവരിൽ പത്തിൽ ഒരാൾക്കു വീതം വൃക്കരോഗമുണ്ടെന്നാണ് കണക്ക്. 

വൃക്കരോഗം വരാതെ തടയാനും ചികിത്സിച്ച് ഭേദമാക്കാനും സാധിക്കും. മാർച്ച് 12 ലോക വൃക്ക ദിനമായി ആചരിക്കുകയാണ്. വൃക്കരോഗത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുക, വൃക്കകളുടെ ആരോഗ്യത്തിനായി അണിനിരക്കുക എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ ലക്ഷ്യം.

വൃക്കകളെ ആരോഗ്യമുള്ളതാക്കാൻ ചില ശീലങ്ങൾ സഹായിക്കും. 

∙ വ്യായാമം– പതിവായി വ്യായാമം ചെയ്യുന്നത് വണ്ണം കുറയ്ക്കാൻ മാത്രമല്ല വൃക്കരോഗത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. 

∙ പ്രമേഹം നിയന്ത്രിക്കാം– പ്രമേഹമുള്ളവരിൽ വൃക്കകൾക്കും തകരാർ സംഭവിക്കാം. രക്തത്തിലെ ഗ്ലൂക്കോസിനെ ഉപയോഗിക്കാൻ ശരീരകോശങ്ങൾക്ക് സാധിക്കാതെ വരുമ്പോൾ വൃക്കകൾക്ക് കൂടുതൽ അധ്വാനിക്കേണ്ടി വരും. വർഷങ്ങൾ കഴിയുമ്പോൾ ഇത് വൃക്കകളുടെ തകരാറിലേക്കു നയിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിച്ചാൽ വൃക്കകളുടെ നാശവും തടയാം. 

∙ രക്തസമ്മർദ്ദം പരിശോധിക്കാം– ഉയർന്ന രക്തസമ്മർദ്ദം വൃക്കത്തകരാറിനു കാരണമാകാം. 120/80 ആണ് ആരോഗ്യകരമായ രക്തസമ്മർദം. ജീവിതശൈലിയിലും ഭക്ഷണത്തിലും വരുത്തുന്ന മാറ്റങ്ങൾ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

∙ ശരീരഭാരം നിയന്ത്രിക്കാം – അമിതഭാരവും പൊണ്ണത്തടിയും പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം ഇവയ്ക്കു കാരണമാകാം. സോഡിയം കുറഞ്ഞ പ്രോസസ്ഡ് മീറ്റ്, വൃക്കയെ തകരാറിലാക്കുന്ന മറ്റ് ഭക്ഷണങ്ങൾ ഇവയുടെയും അളവ് കുറയ്ക്കുന്നത് വൃക്കത്തകരാറിനുള്ള സാധ്യത കുറയ്ക്കും. മത്സ്യം, മുഴുധാന്യങ്ങൾ, കോളിഫ്ലവർ, ബ്ലൂബെറി മുതലായ സോഡിയം കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാം. 

∙ ധാരാളം വെള്ളം കുടിക്കാം – ദിവസം എട്ടുഗ്ലാസ് വെള്ളം കുടിക്കാം. വൃക്കയിൽനിന്ന് സോഡിയവും വിഷാംശങ്ങളും നീക്കാൻ വെള്ളം സഹായിക്കും. ഇത് വൃക്കരോഗത്തിനുള്ള സാധ്യത കുറയ്ക്കും. ദിവസം ഒന്നര മുതൽ രണ്ടു വരെ ലീറ്റർ വെള്ളം കുടിക്കണം. മുൻപ് വൃക്കയിൽ കല്ല് വന്നവർ കൂടുതൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. 

∙ പുകവലി പാടില്ല– പുകവലി രക്തക്കുഴലുകളെ തകരാറിലാക്കും ഇത് രക്തപ്രവാഹം സാവധാനത്തിലാക്കും. വൃക്കയിലും രക്തമെത്തുന്നത് സാവധാനത്തിലാകും. വൃക്കയിലെ കാൻസറിനും പുകവലി കാരണമാകും. പുകവലിക്കാതിരിക്കുന്നതാണ് വൃക്കകളുടെ ആരോഗ്യത്തിനും നല്ലത്. 

English Summary: Tips for keeping your kidneys healthy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com