ADVERTISEMENT

വിദൂരത്തുള്ള രോഗിയെ മൊബൈൽ ഫോണിന്റെയോ ലാപ്പ്ടോപ്പിന്റെയോ സഹായത്തോടെ ഡോക്ടറുമായി പരിശോധന നടത്താനും ആരോഗ്യപ്രശ്നങ്ങൾ പങ്കുവെയ്ക്കാനും നിർദ്ദേശങ്ങൾ സ്വീകരിക്കാനുമുള്ള സംവിധാനമാണ് ടെലിമെഡിസിൻ എന്നറിയപ്പെടുന്നത്. ആധുനിക കാലഘട്ടത്തിലെ ഏതൊരു ആശയവിനിമയ സംവിധാനം പോലെ ഏറ്റവും എളുപ്പവും ലളിതവുമായ ചികിത്സാ സൗകര്യമാണ് ടെലിമെഡിസിൻ. ഏറ്റവും മികച്ച ഡോക്ടർമാരുടെ സേവനം ലഭ്യമാകുവാൻ വളരെ പരിമിതമായ സൗകര്യങ്ങൾ മതി എന്നുള്ളതാണ് ഇതിന്റെ പ്രധാന ഗുണം. വിദേശത്ത് ജോലി ചെയ്യുന്ന കുടുംബാംഗങ്ങളോട് സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട് കണ്ട് അവരോട് സംസാരിക്കുന്നത് പോലെ തന്നെ തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറുടെ പരിശോധനയും സാധ്യമാകുന്നതാണ് ടെലിമെഡിസിൻ.

ടെലിമെഡിസിന്റെ ചരിത്രം

ടെലിമെഡിസിന്റെ ചരിത്രത്തിലെ പ്രധാന വഴിത്തിരിവ് ആയത് 1960 ൽ നാസയുടെ നേതൃത്വത്തിൽ ടെലിമെഡിസിൻ പദ്ധതിയ്ക്ക് തുടക്കം കുറിച്ചതോടെയാണ്. ആദ്യ കാലയളവിൽ ബഹിരാകാശ ദൗത്യങ്ങളിൽ ബഹിരാകാശ യാത്രികരെ ഉദ്ദേശിച്ചുള്ള അതേ സാങ്കേതികവിദ്യകളാണ് നാസ ടെലിമെഡിസിനായി ഉപയോഗപ്പെടുത്തിയത്. ഈ കാലയളവിൽ ടെലിമെഡിസിൻ സൗകര്യം നൽകിയിരുന്നത് യുദ്ധമുഖത്തുള്ള സൈനികർ, ആർട്ടിക്കിലേയും അന്റാർട്ടിക്കയിലേയും വിദൂര ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ, ജയിലിലടയ്ക്കപ്പെട്ട പകർച്ചവ്യാധികൾ പിടിപെട്ട തടവുകാർ എന്നിവർക്ക് വേണ്ടി ആയിരുന്നു. 

1990 ലെ ഇന്റർനെറ്റിന്റെ കടന്നുവരവ്

1990 ൽ ഇന്റർനെറ്റിന്റെ കടന്നുവരവോടു കൂടി ആശയവിനിമയ രംഗത്തുണ്ടായ കുതിച്ചുചാട്ടം  ടെലിമെഡിസിൻ സൗകര്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിച്ചു. കൂടുതൽ ഇന്റർനെറ്റ് സൗകര്യങ്ങൾ ഒരുക്കിയതോട് കൂടി ടെലിമെഡിസിൻ സേവനങ്ങൾ കൂടുതൽ ചെലവ് കുറഞ്ഞതും ലളിതവുമായി മാറി. ഇക്കാലയളവിൽ ഇന്ത്യയിലും ടെലിമെഡിസിൻ സൗകര്യം എത്തിക്കാനുള്ള പദ്ധതിയ്ക്ക് ISROയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചു. 2001 ലാണ് ഇന്ത്യയിലെ ആദ്യ ടെലിമെഡിസിൻ സേവനം നടപ്പിലാക്കുന്നത്. വിവിധ കേന്ദ്ര സംസ്ഥാന സർക്കാരുകളുടേയും ആശുപത്രികളുടേയും പിന്തുണയോടെ ഇന്ത്യ പോലെ വിസ്തൃതമായ രാജ്യത്ത് ടെലിമെഡിസിൻ അതിവേഗം വളർന്നു. 

രാജഗിരി ആശുപത്രി ടെലിമെഡിസിൻ വിഭാഗം

ഇന്ത്യയിലെ ടെലിമെഡിസിൻ മേഖലയുടെ വളർച്ചയെ പിന്തുടർന്നുകൊണ്ട് 2017 ലാണ് രാജഗിരി ആശുപത്രിയിൽ ടെലിമെഡിസിൻ വിഭാഗത്തിന് തുടക്കം കുറിച്ചത്. നിലവിൽ ഇന്ത്യയിലും വിദേശത്തുമായി പതിനെട്ടോളം ടെലിമെഡിസിൻ യൂണിറ്റുകൾക്ക് രാജഗിരി ആശുപത്രി നേതൃത്വം നൽകി വരുന്നു. വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന്റെ കീഴിൽ വരുന്ന പുകയിലപ്പാറ ആദിവാസി മേഖലയിൽ സിനിമാതാരം മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ  ഫൗണ്ടേഷനുമായി ചേർന്ന് സ്ഥാപിച്ചിരിക്കുന്ന ടെലിമെഡിസിൻ യൂണിറ്റ് ഈ മേഖലയുടെ വ്യാപ്തി എത്രത്തോളമാണെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ്. നിലവിൽ രാജഗിരി ആശുപത്രിയിൽ രണ്ട് ടെലിമെഡിസിൻ ഒപി മുറികളാണ് പ്രവർത്തിക്കുന്നത്. ശരാശരി ഇരുപതോളം രോഗികളെയാണ് വിവിധ ചികിത്സാ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ ദിനംപ്രതി പരിശോധിക്കുന്നത്. ടെലിമെഡിസിൻ സൗകര്യം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കൂടിവരുന്നത് പരിഗണിച്ച് അധികം ടെലിമെഡിസിൻ ഒപി മുറികൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി മാനേജ്മെന്റ്. 

ടെലിമെഡിസിൻ വഴി പരിശോധന നടത്തേണ്ടവർ ചെയ്യേണ്ടത്

  • രാജഗിരി ആശുപത്രിയിലെ 07356600884 എന്ന വാട്സ്ആപ്പ് നമ്പരിലേക്ക് സന്ദേശമയയ്ക്കുകയോ 0484 2905000 എന്ന നമ്പരിലേക്ക് അപ്പോയ്മെന്റിനായി വിളിക്കുകയോ ചെയ്യാം. 
  • ലോകത്തിന്റെ ഏത് കോണിൽ നിന്നും ടെലിമെഡിസിൻ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇത് നിങ്ങളുടെ സമയവും പണവും ലാഭിക്കുവാൻ സഹായിക്കും. 
  • രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെയാണ് ടെലി മെഡിസിൻ സേവനം.
  • ഇന്റർനെറ്റ് കണക്ഷനോട് കൂടിയ മൊബൈൽ ഫോണോ ലാപ്ടോപ്പോ ഉണ്ട് എന്നുള്ളത് ഉറപ്പുവരുത്തുക. 
  • സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുവാൻ ബുദ്ധിമുട്ട് നേരിടുന്നവർ മറ്റുള്ളവരുടെ സഹായം തേടുന്നതും അഭികാമ്യം ആയിരിക്കും. 
  • ടെലിമെഡിസിൻ വഴി ഏത് ചികിത്സാ വിഭാഗത്തിലും ഡോക്ടർ പരിശോധന സാധ്യമാണ്. 

English Summary: Telemedicine Consultation at Rajagiri Hospital, Kochi

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com