ഞങ്ങൾ നേരത്തേ തന്നെ ‘ക്വാറന്റീൻ’ മൂഡുള്ളവരാണ്: ജയറാം

actor-jayaram-and-family-on-lock-down-days
ജയറാം, പാർവതി, മാളവിക, കാളിദാസ് എന്നിവർ വീട്ടിൽ.
SHARE

കോവിഡ് ലോക്ഡൗൺ കാലത്ത് തുടങ്ങിയ പുതിയ ശീലങ്ങളെക്കുറിച്ചൊക്കെ ആളുകൾ പറയുന്നതു കേൾക്കുമ്പോൾ ഞാനും അശ്വതിയും മക്കളും പരസ്പരം നോക്കി ചിരിക്കും. നമ്മൾ എത്രകാലമായി ഇതു ചെയ്തുകൊണ്ടിരിക്കുന്നുവെന്ന വിചാരമാണ് ആ ചിരിയുടെ അർഥമെന്നു ഞങ്ങൾക്കറിയാം. സിനിമാ ഷൂട്ടിങ് കഴിഞ്ഞു ചെന്നൈയിലെ വീട്ടിലെത്തിയാൽ ഞാൻ ഇങ്ങനെയൊക്കെയായിരുന്നു.

പരമാവധി വീട്ടിലിരിക്കുന്നതു തന്നെയായിരുന്നു ശീലം. ഞാൻ മാത്രമല്ല, പാർവതിയും മക്കളായ കാളിദാസനും മാളവികയും നേരത്തെ തന്നെ ‘ക്വാറന്റീൻ’ മൂഡുള്ളവരാണ്. എല്ലാവരും അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുന്നവർ. ഇപ്പോൾ, അതു കൂടുതൽ കർക്കശമായെന്നു മാത്രം. പിന്നെ, സമൂഹത്തിന്റെയാകെ നന്മയ്ക്കു വേണ്ടിയാണല്ലോയെന്ന ചാരിതാർഥ്യവും മനസ്സിലുണ്ട്.

വീട്ടിലുള്ള സമയത്ത് പാചകത്തിൽ ഭാര്യയെ സഹായിക്കുന്ന മാതൃകാ ഭർത്താവാണ്. വീടിനു മുകളിലെ പച്ചക്കറി തോട്ടം നനയ്ക്കൽ, കാർ കഴുകൽ എന്നിവയെല്ലാം എല്ലാവരും ചേർന്നു ചെയ്യുന്ന കുടുംബ കാര്യങ്ങളാണ്. അതു ഈ ലോക് ഡൗൺ കാലത്തും മുടക്കമില്ലാതെ തുടരുന്നു. ഇത്തരമൊരു കാലത്ത്, ലോകത്ത് എന്തു നടക്കുന്നുവെന്നു അറിഞ്ഞിരിക്കുകയെന്നതു പ്രധാനമാണ്. ടിവി കണ്ടും പത്രം വായിച്ചും പുതിയ വിവരങ്ങൾ അറിയുന്നു. നമ്മൾ സുരക്ഷിതത്വത്തോടെ വീട്ടിലിരിക്കുമ്പോഴും, പുറത്ത് അങ്ങനയല്ലാത്ത ഒരുപാടുപേരുണ്ട്.നമുക്കു കഴിയാവുന്ന സഹായങ്ങൾ അവർക്കായി ചെയ്യുകയെന്നതു മനുഷ്യരെന്ന നിലയിൽ നമ്മുടെ കടമയാണ്. ദയവായി കാഴ്ച കാണാൻ പുറത്തിറങ്ങരുത്. നമ്മുടെ നിലനിൽപ്പിനു വേണ്ടിയുള്ള നിയമങ്ങൾ അനുസരിക്കാനാണു പൊലീസുകാർ നമ്മോട് കൈകൂപ്പി പറയുന്നത്. രാജ്യത്തെ പൊലീസുകാർക്കു ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് നൽകാനുള്ള സമയം കൂടിയാണിത്.

English Summary: Actor Jayaram and family on lockdown days

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA