ADVERTISEMENT

സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുന്നതു സമൂഹ മാധ്യമങ്ങളിൽ നിന്നു കൂടിയാകാമെന്നു വച്ചു ഞാൻ. അങ്ങനെയാണു കൊച്ചിയിലെ എന്റെ പുതിയ ഫ്ലാറ്റ് പെയിന്റടിക്കാൻ തീരുമാനിച്ചത്. ഇതുവരെ 9 ഭിത്തികൾ പെയിന്റ് ചെയ്തു- നടി മംമ്ത മോഹൻദാസ് പറയുന്നു

കുറെക്കാലമായി ലൊസാഞ്ചലസിൽ താമസിക്കുന്ന ഞാൻ കഴിഞ്ഞ ദിവസമാണു കൊച്ചിയിലെത്തിയത്. അവിടെ ഇവിടുത്തെപ്പോലെ എല്ലാറ്റിനും ജോലിക്കാരെ കിട്ടില്ല. നമ്മുടെ ജോലികൾ നമ്മൾ തന്നെ ചെയ്യണം. വീട്ടിൽ ആൺകുട്ടികളില്ലാത്തതിനാൽ അത്യാവശ്യം പ്ലമ്പിങ്, ഇലക്ട്രിക്കൽ ജോലികളൊക്കെ ഞാൻ ചെയ്യുമായിരുന്നു. നാട്ടിൽ വരുമ്പോൾ കടയിൽ ചെന്നു ടൂൾകിറ്റും കട്ടിങ് ബ്ലേഡുമൊക്കെ ചോദിക്കുമ്പോൾ ആളുകൾ എന്നെ ആശ്ചര്യത്തോടെ നോക്കുമായിരുന്നു. ഇപ്പോഴത്തെ കാലത്ത് അത്യാവശ്യം ഏതു തൊഴിലും യുട്യൂബ് നോക്കി പഠിക്കാവുന്നതാണ്.

എനിക്ക് ആദ്യ ശമ്പളം കിട്ടിയപ്പോൾ അഡ്വാൻസ് കൊടുത്ത ഫ്ലാറ്റാണ്. ഫ്ലാറ്റിലെ പല ജോലികളും പലരെയും ഏൽപ്പിക്കുകയായിരുന്നു പതിവ്. നമ്മളെത്തുമ്പോൾ പണി എങ്ങുമെത്തിയിട്ടുണ്ടാകില്ല. ഈ സാഹചര്യത്തിലാണു സ്വയം പെയിന്റിങ് തുടങ്ങിയത്. ഇനി ഇന്റീരിയർ ജോലിയിലേക്കും കടക്കണം.

അമേരിക്കയിലുള്ള എന്റെ സുഹൃത്തുക്കൾ ഈ സമയം ‘ ബോഡി ട്രാൻസ്ഫർമേഷന് ’ ഉപയോഗിക്കുകയാണെന്നു പറഞ്ഞു. പുതിയ വർക്കൗട്ടുകളിലൂടെയും ഡയറ്റിങ്ങിലൂടെയുമെല്ലാം പുതിയ പ്ലാനുകളുടെ പരീക്ഷണം. പെയിന്റിങ് കഴിഞ്ഞുള്ള സമയം ഞാനും പരമാവധി വർക്കൗട്ട് ചെയ്യുന്നുണ്ട്.

English Summary: Actress Mamtha Mohandas about her lock down days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com