ഇപ്പോൾ ലോകം മുഴുവൻ അസുഖം വന്നിരിക്കുന്നു, എഴുത്തു തളർന്നു, വായന തളിർത്തു: കൽപറ്റ നാരായണൻ

kalpatta-narayanan
SHARE

ഏറെക്കാലമായി എഴുതാൻ കാത്തുവച്ച നോവൽ പൂർത്തിയാക്കാൻ ലോക്ഡൗൺ പ്രയോജനപ്പെടുത്താമെന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ ഈ നിശബ്ദത എഴുത്തിനു ചേർന്നതല്ല. അതിനു വലിയ സ്വാതന്ത്ര്യം വേണം. അത് ഈ അവസ്ഥയിലില്ല. 

ഇന്ന് ഏതാണു ദിവസം എന്നു ചോദിക്കുന്ന അവസ്ഥയിലേക്കെത്തിയിരിക്കുന്നു നാം. കെട്ടിക്കിടക്കുന്ന കാലം. എഴുത്തിനെയും അതു നിശ്ചലമാക്കുന്നു. ചില കവിതകൾ, നോവലിന്റെ ചില ഭാഗങ്ങൾ എന്നിവ മാത്രം എഴുതാൻ സാധിച്ചു.

നീണ്ട എഴുത്ത് അസാധ്യമാണെന്നു തിരിച്ചറിഞ്ഞ ഞാൻ ഗഹനങ്ങളായ ചില വായനകളിലേക്കു സമയം മാറ്റി. എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ട്, ഓശാന ബൈബിൾ മലയാളം, ജോൺ മിൻഫോർഡിന്റെ താവോ പഠനങ്ങൾ എന്നിവയാണവ. ക്രിയാത്മകചിന്ത പകരുന്ന പുസ്തകങ്ങൾ എഴുത്തച്ഛന്റെ മഹാഭാരതവും ഓശാന ബൈബിളിനെയും പോലെ അധികമില്ല. പ്രചോദിപ്പിക്കുന്ന ചിന്തകളാലും വരികളാലും സമ്പന്നമായ പുസ്തകങ്ങൾ. സൂക്ഷ്മമായ തത്വശാസ്ത്രം.

അസുഖം വരുമ്പോഴാണു മനുഷ്യൻ ചിന്തകനായി മാറുക. ഇപ്പോൾ ലോകം മുഴുവൻ അസുഖം വന്നിരിക്കുന്നു. ലോകാവസാനം വരെ ആശങ്കയിലുണ്ട്. പ്ലേഗിനെക്കുറിച്ചു കമ്യു എഴുതിയത് ഇത്തരമൊരു മരണഭയത്തിൽ നിന്നും അസ്തിത്വദുഃഖത്തിൽ നിന്നുമാണ്. 

English Summary: kalapatta Narayanan about lock down days

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA