ADVERTISEMENT

വേനലായാൽ മൺകുടങ്ങളിൽ വെള്ളം ശേഖരിച്ച് വച്ചു കുടിക്കുന്ന പതിവ് പലർക്കുമുണ്ട്. സ്റ്റീൽ പാത്രങ്ങളിലും പ്ലാസ്റ്റിക് പാത്രങ്ങളിലും വെള്ളം എടുക്കുന്നതിനു പകരം മൺപാത്രങ്ങൾ ശീലമാക്കാം. കാരണം, ഇതിന് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്.

റഫ്രിജറേറ്ററുകൾ ഒന്നും ഇല്ലാതിരുന്ന കാലത്തും തണുത്ത വെള്ളം കുടിക്കാൻ മൺപാത്രങ്ങൾ സഹായിച്ചിരുന്നു. വെള്ളത്തെ തണുപ്പിക്കാനുള്ള കഴിവ് ഈ പാത്രങ്ങൾക്കുണ്ട്. ബാഷ്പീകരണത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. മൺകുടത്തിന് മറ്റൊരു പാത്രങ്ങൾക്കുമില്ലാത്ത ഗുണമുണ്ട്. നല്ല തണുത്തവെള്ളം കുടിക്കണമെങ്കിൽ മൺപാത്രങ്ങൾ ശീലമാക്കാം.

കൃത്രിമമായി തണുപ്പിച്ച വെള്ളം കുടിച്ചാൽ ചിലരിൽ തൊണ്ടവേദന, ജലദോഷം ഇവയെല്ലാം വരാം. എന്നാൽ മൺപാത്രങ്ങളിലെ തണുത്ത വെള്ളം തൊണ്ടയുടെ ആരോഗ്യത്തിനു നല്ലതാണ്. ജലദോഷവും ചുമയും ഉള്ളവർക്കുപോലും ഇതു കുടിക്കാം.

സൂര്യാഘാതം തടയുന്നു

കടുത്ത വേനലിൽ പലർക്കും സൂര്യാഘാതം ഏൽക്കുന്ന രീതി ഇപ്പോഴുണ്ട്. മൺകുടങ്ങളിൽ സൂക്ഷിച്ച വെള്ളത്തിലെ ജീവകങ്ങളും ധാതുക്കളും ശരീരത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിച്ചു നിർത്താൻ സഹായിക്കുകയും ശരീരത്തിന് കുളിർമയേകുകയും ചെയ്യുന്നു.

മനുഷ്യശരീരത്തിന് അമ്ലപ്രകൃതിയാണുള്ളത്. എന്നാൽ കളിമണ്ണിന് ക്ഷാരഗുണമാണ്. ക്ഷാരഗുണമുള്ള മൺപാത്രങ്ങളിൽ നിന്ന് നമ്മൾ വെള്ളം കുടിക്കുമ്പോൾ ശരീരത്തിലെ അമ്ലഗുണവുമായി ചേർന്ന് ശരിയായ പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു. ഉദരപ്രശ്നങ്ങൾ അകറ്റാനും അസിഡിറ്റി ഇല്ലാതാക്കാനുമെല്ലാം മൺകലങ്ങളിൽ നിന്ന് വെള്ളം കുടിക്കുന്നതുമൂലം സാധിക്കും.

ഉപാപചയ പ്രവർത്തനം

പ്ലാസ്റ്റിക് കുപ്പികളിൽ ശേഖരിച്ച വെള്ളം കുടിക്കുമ്പോൾ പ്ലാസ്റ്റിക്കിലടങ്ങിയ വിഷഹാരികളായ ബിസ്ഫെനോൾഎ അഥവാ ബിപിഎ മുതലായ രാസവസ്തുക്കൾ ശരീരത്തിന് ദേഷം ചെയ്യും. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുകയും എൻഡോക്രൈൻ ഗ്രന്ഥിയുടെ പ്രവർത്തന തകരാറിനും ഇതു കാരണമാകും. എന്നാൽ മൺകുടത്തിൽ നിന്നു വെള്ളം കുടിക്കുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് നിയന്ത്രിക്കുകയും ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.

English Summary: Drink water from a clay pot in summers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com