ലോക്ഡൗണിലെ കോ പാരന്റിങ്; മുന്‍ ഭര്‍ത്താവ് ഹൃത്വിക്കിനൊപ്പം താമസമാക്കിയതിന്റെ കാരണം പറഞ്ഞ് സുസെയ്ൻ ഖാന്‍

hrithik-sussanne
SHARE

ലോക്ഡൗണ്‍ കാലത്ത് മുന്‍ ഭര്‍ത്താവ് ഹൃത്വിക് റോഷനൊപ്പം താമസിക്കാന്‍ എടുത്ത തീരുമാനത്തെ കുറിച്ച് ആദ്യമായി മനസ്സ് തുറക്കുകയാണ് സുസെയ്ൻ ഖാന്‍. വോഗ് മാഗസിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സുസെയ്ൻ തന്റെ തീരുമാനത്തെക്കുറിച്ച് പറഞ്ഞത്. ലോക്ഡൗണ്‍ കാലത്ത് ഏറ്റവും പ്രധാനം മക്കള്‍ക്കൊപ്പം കഴിയുക എന്നതായിരുന്നു. അതുകൊണ്ടുതന്നെ ഹൃത്വിക്കിന്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.

വീട്ടില്‍ മക്കള്‍ക്കൊപ്പം കഴിയുന്ന ഓരോ നിമിഷവും തങ്ങള്‍ അവര്‍ക്ക് വേണ്ടതൊക്കെ ചെയ്തും അവരെ സ്നേഹിച്ചും ചിലവിടുകയാണെന്ന് സുസെയ്ൻ പറയുന്നു. 

മക്കളായ ഹൃധാന്‍, ഹൃശാന്‍ എന്നിവര്‍ക്കൊപ്പം ധാരാളം സമയം ചെലവിടാന്‍ ഇപ്പോൾ തനിക്കും സുസെയ്നും കഴിയുന്നുണ്ടെന്നും ഇത്തരം ഒരു തീരുമാനം എടുക്കാന്‍ മനസ്സു കാണിച്ച തന്റെ മുന്‍ ഭാര്യയോട് നന്ദി പറയുന്നു എന്നും ഹൃത്വിക്കും സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. സുസെയ്ൻ വീട്ടില്‍ ഇരിക്കുന്ന ചിത്രവും ഹൃത്വിക് പങ്കുവച്ചിരുന്നു. സംഗീതം, ചിത്രരചന എന്നിവയില്‍ താല്പര്യമുള്ള മക്കളെ അതിനു സഹായിക്കാനും കഴിയുന്നു. 'കോ പാരന്റിങ്' എന്ന ആശയം മനോഹരമായി തങ്ങള്‍ നിര്‍വഹിക്കുന്നുണ്ട് – സുസെയ്ൻ പറയുന്നു. ഏറ്റവും നല്ല ഫിറ്റ്നസ് ട്രെയ്നറായ പിതാവില്‍ നിന്നുതന്നെ ഫിറ്റ്നസ് തന്ത്രങ്ങള്‍ പഠിക്കാന്‍ മക്കള്‍ക്ക് ഇപ്പോൾ കഴിയുന്നുണ്ട്. 

2000 – ലായിരുന്നു ബാല്യകാല സുഹൃത്തായ സുസെയ്നുമായുള്ള ഹൃത്വികിന്റെ വിവാഹം. 2014 ലാണ് ഇവർ വേര്‍പിരിഞ്ഞത്. സുസെയ്ൻ ആവശ്യപ്പെട്ടതുപ്രകാരമാണ് ഹൃത്വിക് വിവാഹമോചനത്തിന് സമ്മതം മൂളിയത്. 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA